ടോട്ടൻഹാമിനെ വീഴ്ത്തി ലിവർപൂൾ : വില്ലക്ക് മുന്നിൽ കീഴടങ്ങി യുണൈറ്റഡ് : ഇന്ററിനെ പരാജയപ്പെടുത്തി യുവന്റസ് : സമനിലയുമായി അത്ലറ്റിക്കോക് മാഡ്രിഡ്
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സല നിഡോയ ഇരട്ട ഗോളിന്റെ മികവിൽ ടോട്ടൻഹാം ഹോട്സ്പറിനെ കീഴടക്കി ലിവർപൂൾ. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ലിവർപൂൾ നേടിയത്. മത്സരം തുടങ്ങി 11 ആം മിനുട്ടിൽ തന്നെ സല ലിവർപൂളിന് മുന്നിലെത്തിച്ചു.സ്ട്രോളർ ഡാർവിൻ നൂനസിന്റെ പാസിൽ നിന്നായിരുന്നു സല ഗോൾ നേടിയത്. 40 ആം മിനുറ്റിൽ സല ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി.രണ്ടാം പകുതിയിൽ ടോട്ടൻഹാം ഒരു മടക്കി കളിയിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരുന്നു.70 ആം മിനുട്ടിൽ ഡെജൻ കുലുസെവ്സ്കിയാണ് അവരുടെ ഗോൾ നേടിയത്.13 മത്സരങ്ങൾക്കുശേഷം 19 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
മറ്റൗരു മത്സരത്തിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല 3-1 നാണ് വിജയം നേടിയത്.ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ച് ലീഗ് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ആസ്റ്റൺ വില്ല വിരാമമിട്ടു. കൂടാതെ, വില്ല പാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 23 മത്സരങ്ങളുടെ അപരാജിത ഓട്ടം അവസാനിച്ചു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോളുകൾ നേടി ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിരോധത്തിലാക്കി. 7-ാം മിനിറ്റിൽ ലിയോൺ ബെയ്ലിയും 11-ാം മിനിറ്റിൽ ലൂക്കാസ് ഡിഗ്നെയും ലക്ഷ്യത്തിലെത്തിച്ചതോടെ, ആദ്യ 15 മിനിറ്റ് തികയുന്നതിന് മുമ്പ് ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-0 ലീഡ് നേടി.
45-ാം മിനിറ്റിൽ ആസ്റ്റൺ വില്ലയുടെ മിഡ്ഫീൽഡർ ജേക്കബ് റാംസി ഒരു സെൽഫ് ഗോൾ വഴങ്ങി, അതിനാൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ആസ്റ്റൺ വില്ലയ്ക്ക് 2-1 ലീഡുണ്ട്.മത്സരത്തിന്റെ 49-ാം മിനിറ്റിൽ ജേക്കബ് റാംസി നേടിയ ഗോളിൽ ആസ്റ്റൺ വില്ലയുടെ ലീഡ് രണ്ട് ഗോളായി ഉയർത്തി.തോൽവിയോടെ പോയിന്റ് പട്ടികയിൽ മുന്നേറാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായി. 13 കളികളിൽ നിന്ന് 7 ജയവും 2 സമനിലയും 4 തോൽവിയും ഉൾപ്പെടെ 23 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം, യുണൈറ്റഡിനെ തോൽപ്പിച്ച ആസ്റ്റൺ വില്ല 14 കളികളിൽ നിന്ന് 15 പോയിന്റുമായി പട്ടികയിൽ 13-ാം സ്ഥാനത്താണ്.
സീരി എയിൽ ഇന്ററിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി യുവന്റസ്. എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് യുവന്റസ് നേടിയത്.അഡ്രിയൻ റാബിയോട്ട് (52′) നിക്കോളോ ഫാഗിയോലി (84′) എന്നിവരാണ് യുവന്റസിനായി ഗോളുകൾ നേടിയത്. 13 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്താണ്.24 പോയിന്റുള്ള ഇന്റർ ഏഴാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ഫിലിപ്പെ ആൻഡേഴ്സൺ നേടിയ ഏക ഗോളിൽ ലാസിയോ റോമയെ കീർത്തടക്കി കീഴടക്കി. 13 മത്സരങ്ങളിൽ 27 പോയിട്ടുമായി മൂന്നാം സ്ഥാനത്താണ് ലാസിയോ.
ലാ ലീഗയിൽ പെട്ടത് പേരുമായി ചുരുങ്ങിയ എസ്പാന്യോളിനെതിരെ സമനില വഴങ്ങി അത്ലറ്റിക്കോ മാഡ്രിഡ്. ഇയു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്. 62 ആം മിനുട്ടിൽ സെർജി ഡാർഡറിന്റെ ഗോൾ എസ്പാന്യോൽ മുന്നിലെത്തി. 78 ആം മിനുട്ടിൽ ജാവോ ഫെലിക്സ് അത്ലറ്റികോയെ ഒപ്പമെത്തിച്ചു. 13 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ.