100 ന്റെ നിറവിൽ ടോട്ടൻഹാം താരം സോൺ ഹ്യൂങ്-മിനും മാഞ്ചസ്റ്റർ സിറ്റി പ്ലെ മേക്കർ കെവിൻ ഡി ബ്രൂയിനും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി മാറിയിരിക്കുകയാണ് ടോട്ടൻഹാമിന്റെ സൗത്ത് കൊറിയൻ താരം സൺ ഹ്യൂങ്-മിൻ. ഇന്നെല ബ്രൈറ്റനെതിരെ ടോട്ടൻഹാമിന്റെ 2-1 വിജയത്തിൽ സൺ ഹ്യൂങ്-മിൻ ചരിത്രപരമായ ഗോൾ നേടി.നോർത്ത് ലണ്ടനിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ടോട്ടൻഹാമിനെ മികച്ച കേളിംഗ് ഫിനിഷിലൂടെ സൺ തന്റെ സെഞ്ച്വറിയിലെത്തി.

“പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുക എന്നത് ഒരു വലിയ കാര്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ എനിക്ക് വിഷമകരമായ നിമിഷങ്ങൾ ഉണ്ടായതിനാൽ ഞാൻ ശരിക്കും വികാരാധീനനായിരുന്നു. എന്റെ മുത്തച്ഛൻ മരിച്ചു, അത് എളുപ്പമായിരുന്നില്ല” സൺ പറഞ്ഞു.2015-ൽ 22 മില്യൺ പൗണ്ടിന് (27 മില്യൺ ഡോളർ) ബയേർ ലെവർകൂസനിൽ നിന്നാണ് ടോട്ടൻഹാം കൊറിയൻ താരത്തെ സ്വന്തമാക്കുന്നത്.തന്റെ ഏറ്റവും പുതിയ നാഴികക്കല്ല് യൂറോപ്പിലെ മികച്ച ലീഗുകളിൽ കളിക്കാൻ സ്വപ്നം കാണുന്ന മറ്റ് ഏഷ്യക്കാർക്ക് പ്രചോദനമാകുമെന്ന് സോൺ പറഞ്ഞു.

“ഇത് ഏഷ്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമാണ്, യുവാക്കളെ സഹായിക്കുന്നതിനുള്ള ഒരു നല്ല മാതൃകയാകാൻ ഞാൻ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പ്രീമിയർ ലീഗിൽ ഒരു ഏഷ്യൻ കളിക്കാരന് അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അവർ വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” അദീഹം കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 അസിസ്റ്റുകൾ തികക്കുന്ന താരമായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പ്ലേ മേക്കർ കെവിൻ ഡി ബ്രൂയിൻ. ഇന്നലെ സതാംപ്ടനെതിരെയുള്ള മത്സരത്തിൽ ഏർലിങ് ഹാളണ്ടിന്റെ ആദ്യ ഗോളിന് വഴി ഒരുക്കിയതോടെയാണ് ഡി ബ്രൂയിൻ നേട്ടം സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ 100 അസിസ്റ്റുകൾ നേടുന്ന അഞ്ചാമാത്തെ താരമാണ് ബെൽജിയൻ.ഡി ബ്രൂയിന് 100 അസിസ്റ്റുകൾ നേടാൻ 237 ഗെയിമുകൾ മാത്രമേ ആവശ്യമുള്ളൂ, ഫാബ്രിഗാസിന് ആവശ്യമായതിനേക്കാൾ 56 കുറവ്.

ആഴ്സണലിനും ചെൽസിക്കുമായി 350 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് സ്പാനിഷ് താരം നേടിയത്. മൊത്തം അസിസ്റ്റുകൾക്കായുള്ള മത്സരത്തിൽ റയാൻ ഗിഗ്‌സ് മുന്നിലാണ് 162 അസിസ്റ്റുകൾ.എന്നാൽ അദ്ദേഹത്തിന് 367 ഗെയിമുകൾ വേണ്ടി വന്നു മൂന്നക്കത്തിൽ കടക്കാൻ.വെയ്ൻ റൂണി (, ഫ്രാങ്ക് ലാംപാർഡ് ) എന്നിവർ മാത്രമാണ് പ്രീമിയർ ലീഗ് രൂപീകരിച്ചതിന് ശേഷം 100 അസിസ്റ്റുകൾ നേടിയ മറ്റ് താരങ്ങൾ .

Rate this post