പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോസിന്റെ വരവോടു കൂടി ടോട്ടൻഹാമിൽ പുതിയ മാറ്റങ്ങൾ വരികയാണ്. നിലവാരമുള്ള പുതിയ താരങ്ങളെ ടീമിലെത്തിച്ച് ശക്തിപ്പെടുത്താനാണ് പോർച്ചുഗീസ് പരിശീലകൻ ശ്രമിക്കുന്നത്. പ്രധാനമായും മൂന്നു താരങ്ങളെയാണ് ടോട്ടൻഹാം ലക്ഷ്യമിട്ടിരുന്നത്. അറ്റലാന്റ ജോഡികളായ പിയർലൂഗി ഗൊല്ലിനി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർക്ക് പുറമെ സ്പാനിഷ് യുവ താരം ബ്രയാൻ ഗില്ലിനെയും. അതിൽ അറ്റലാന്റയുടെ ഇറ്റാലിയൻ ഗോൾ കീപ്പർ പിയേർലുയിഗി ഗോളിനിയുടെ സൈനിങ് അവർ പൂർത്തിയാക്കിയിരിക്കുകയാണ്. പുതിയ ബോസ് ന്യൂനോ എസ്പിരിറ്റോ സാന്റോയുടെയും മാനേജിംഗ് ഡയറക്ടർ ഫാബിയോ പാരാറ്റിക്കിയുടെയും കീഴിൽ ക്ലബിന്റെ ആദ്യ പ്രധാന സൈനിങ് കൂടിയാണ് ഇറ്റാലിയൻ ഇന്റർനാഷണൽ. ഒരു വർഷത്തെ വായ്പായിലും ഈ സീസൺ കഴിയുന്നതോടെ വാങ്ങാവുന്ന ഇടപാടിലാണ് താരം ലണ്ടൻ ക്ലബ്ബിലെത്തിയത്. ഏകദേശം 13 മില്യൺ ഡോളർ (18 മില്യൺ ഡോളർ) നൽകിയാണ് താരത്തെ ടോട്ടൻഹാം ടീമിലെത്തിച്ചത്.
Official and confirmed. Pierluigi Gollini joins Tottenham on loan with buy option (€15m) until June 2022. Potential obligation to buy in case he reaches 20 caps. ⚪️ #THFC
— Fabrizio Romano (@FabrizioRomano) July 24, 2021
Al-Duhail made a proposal for Toby Alderweireld, as per @mcgrathmike. Talks ongoing with Spurs. pic.twitter.com/voQu0LIPGK
ഈ സീസണിൽ ടോട്ടൻഹാമിന്റെ ഏറ്റവും വലിയ ലക്ഷ്യം കോപ്പയിൽ തിളങ്ങിയ അർജന്റീന യുവ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയെ ടീമിലെത്തിക്കുക എന്നതാണ്. കഴിഞ്ഞ മൂന്നു സീസണുകളിലായി സിരി എ യിൽ സ്ഥിരതയാർന്ന പ്രകടനമാണ് അർജന്റീന താരം കഴ്ചവെച്ചത്. എസ്പിരിറ്റോ സാന്റോസിന്റെ കീഴിൽ ടോട്ടൻഹാം അവരുടെ പ്രതിരോധം പൊളിച്ചെഴുതാനുള്ള പുറപ്പാടിലാണ്. ടോബി ആൽഡർവെയർഡ് ,ഡേവിൻസൺ സാഞ്ചസ് ,എറിക് ഡിയർ എന്നിവരാണ് കഴിഞ്ഞ സീസണിൽ പ്രതിരോധം കാത്തത്. .യുവ താരം ജോ റോഡോണിന് ഇപ്പോഴും ഉയർന്ന തലത്തിലുള്ള അനുഭവം ഇല്ലാത്തതിനാൽ പുതിയ ഡിഫെൻഡറെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അവർ.
2020-21 സീസണിൽ അറ്റലാന്റയ്ക്കായി 42 കളികളിൽ നിന്നും മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും റോമെറോ നേടി.കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്ന് വാങ്ങാനുള്ള ഓപ്ഷൻ വെച്ചാണ് റോമെറോയെ അറ്റലാന്റ ലോണിൽ ടീമിലെത്തിച്ചത്.അർജന്റീന ക്ലബ്ബായ ബെൽഗ്രാനോയിലൂടെ കരിയർ തുടങ്ങിയ 23 കാരൻ 2018 ൽ ഇറ്റാലിയൻ ക്ലബ് ജനോവയിലെത്തി. സിരി എ യിലെ അരങ്ങേറ്റ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ അടുത്ത സീസണിൽ യുവന്റസ് ടൂറിനിലെത്തിച്ചെങ്കിലും ജനോവാക്ക് ലോണിൽ താരത്തെ കൈമാറി. നിലവിൽ ജപ്പാനുമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബൊലോഗ്നയുടെ ടാക്കിറോ ടോമിയാസുവിനായും ടോട്ടൻഹാം ശ്രമം നടത്തുന്നുണ്ട്.സെന്റർ ബാക്ക്, റൈറ്റ് ബാക്ക് എന്നി രണ്ടു സ്ഥാനങ്ങളിലും ജാപ്പനീസ് താരത്തിന് കളിക്കാനായി സാധിക്കും.
ടോട്ടൻഹാം ലക്ഷ്യമിടുന്ന മൂന്നമത്തെ താരമാണ് സ്പൈൻഷ് യുവ താരം ബ്രയാൻ ഗിൽ.ഈ സീസണിൽ ലാ ലിഗയിൽ ഏറ്റവും മികച്ചു നിന്ന യുവ താരങ്ങളിൽ ഒരാളാണ് ഗിൽ. കളിക്കളത്തിലെ വേഗതയും ,ചടുലതയും,വിങ്ങുകളിൽ കളിക്കാനുള്ള കഴിവുമെല്ലാം ഉള്ള താരത്തെ സ്പെയിനിന്റെ ഭാവി താരമായാണ് കണക്കാക്കുന്നത്. രൂപത്തിലും കളിയിലും ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിന്റെ സാദൃശ്യം ഉള്ളതിനാൽ “ലിറ്റിൽ ക്രൈഫ്” എന്ന പേരിലാണ് യുവ താരം അറിയപ്പെടുന്നത്.നിലവിൽ വായ്പായിൽ ഐബറിനായി ആണ് താരം കളിക്കുന്നത്. നിലവില് ബ്രയാന്റെ സെവിയ്യയുമായുള്ള കരാര് 2023 വരെയാണ്.ആധുനിക യുഗത്തിൽ ഒരു ക്ലാസിക് വിംഗറായി കളിക്കുന്ന അപൂർവ കളിക്കാരിൽ ഒരാളാണ് ഗിൽ. കളിക്കളത്തിൽ ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ ഗിൽ എപ്പൊഴും മികവ് പുലർത്തുന്നു. ഡ്രിബ്ബിൽ ചെയ്ത പന്ത് കൊണ്ട് പോകാനും ബോക്സിലേക്ക് മികച്ച ക്രോസ്സുകൾ കൊടുക്കാനും ഗോളുകൾ നേടുന്നതിലും മികവ് തെളിയിച്ച താരമാണ് ഈ 20 കാരൻ.അർജന്റീന സ്വദേശിയായ ലമേല 2013 മുതൽ സ്പർസിനൊപ്പം ഉണ്ട് എങ്കിലും ഒരിക്കലും ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നില്ല.