ലയണൽ മെസ്സിയെ പിന്തുടർന്ന് ശാരീരിക പ്രശ്‌നങ്ങൾ, പ്രധാന ഗ്രൂപ്പിൽ നിന്നും മാറി പരിശീലനം നടത്തി അർജന്റീന ക്യാപ്റ്റൻ |Qatar 2022 |Lionel Messi

ഖത്തർ ലോകകപ്പിൽ കിരീട പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു അര്ജന്റീന. എന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിക്കേണ്ട അവസ്ഥയിലാണുള്ളത്. മെക്സിക്കോയാണ് അർജന്റീനയുടെ അടുത്ത എതിരാളികൾ.

എന്നാൽ പരിക്കുകൾ അർജന്റീനയെ കാര്യമായി വലക്കുന്നുണ്ട്. മെക്‌സിക്കോയ്‌ക്കെതിരായ തങ്ങളുടെ അടുത്ത ലോകകപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ അർജന്റീന തുടരുന്നതിനിടെ ലയണൽ മെസ്സി വ്യാഴാഴ്ച പ്രധാന ഗ്രൂപ്പിൽ നിന്ന് പരിശീലനത്തിന് നിർബന്ധിതനായി.നവംബർ 16-ന് യു.എ.ഇ.ക്കെതിരായ തന്റെ ടീമിന്റെ സൗഹൃദമത്സരം മുതൽ മെസ്സിക്ക് ഒരു പ്രശ്‌നമുണ്ട്. സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ മെസ്സി തന്റെ ടീമിന് ലീഡ് നേടിക്കൊടുത്തെങ്കിലും രണ്ടാം പകുതിയിൽ സൗദി അറേബ്യ രണ്ട് അതിവേഗ ഗോളുകൾ നേടിഒരു തിരിച്ചുവരവും ജയവും പൂർത്തിയാക്കി.

ശനിയാഴ്ച മെക്‌സിക്കോയ്‌ക്കെതിരായ നിർണായക പോരാട്ടത്തിൽ മെസ്സി പങ്കെടുക്കുമെന്നതിൽ സംശയമില്ല, പക്ഷേ ഓരോ മത്സരത്തിനും മുന്നേ ഡോക്ടർമാരുടെയും റീഹാബിലിറ്റേഷൻ വിദഗ്ധരുടെയും പരിശോധനകളിലൂടെയാണ് അടുത്ത കളിക്ക് സജ്ജമാവുന്നത്.മെക്‌സിക്കോയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ലയണൽ സ്‌കലോനി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും നാലു മാറ്റങ്ങൾ അർജന്റീനയുടെ പരിശീലകൻ നടത്തിയേക്കും.

ജീവൻ മരണ പോരാട്ടത്തിൽ വിജയം മാത്രമാണ് അർജന്റീനയുടെ ലക്ഷ്യം.
ഡിഫന്ററായ ക്രിസ്റ്റ്യൻ റൊമേറോക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമാവും. താരത്തിന് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് ലിസാൻഡ്രോ മാർട്ടിനസ് ആയിരിക്കും ഇടം നേടുക. കൂടാതെ 2 വിങ് ബാക്കുമാരുടെ കാര്യത്തിലും മാറ്റങ്ങൾ ഉണ്ടാവും നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് പകരം മാർക്കോസ് അക്കൂനയും നൂഹേൽ മൊളീനക്ക് പകരം ഗോൺസാലോ മോന്റിയേലും സ്ഥാനം കണ്ടെത്തും.മധ്യനിരയിൽ പപ്പു ഗോമസിന് തന്റെ സ്ഥാനം നഷ്ടമാണ്. പകരമായി കൊണ്ട് എൻസോ ഫെർണാണ്ടസ്‌,മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളായിരിക്കും ഇടം നേടുക.

Rate this post