1 മൂസ ഡയബി :ജർമ്മൻ ക്ലബ്ബായവർ കൂസന്റെ ഫ്രഞ്ച് താരമായ മൂസാ ഡയബിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആസ്റ്റിൻ വില്ല സ്വന്തമാക്കുകയാണ്. ഏകദേശം 50 മില്യൺ യൂറോയാണ് താരത്തിന് ട്രാൻസ്ഫർ ഫ്രീയായി പ്രീമിയർ ലീഗ് ക്ലബ്ബ് നൽകാൻ ഒരുങ്ങുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ വമ്പൻ ഓഫറിനെ മറികടന്നു കൊണ്ടാണ് താരം പ്രീമിലെ ക്ലബ്ബിനെ തിരഞ്ഞെടുത്തത്.
2 ഔബമെയാങ് :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി എഫ് സി യുടെ സൂപ്പർതാരമായ ഔബമെയാങ് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെയിൽ സൈൻ ചെയ്യുന്നതിനു മുൻപായുള്ള മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. ചെൽസിയുമായുള്ള കരാർ റദ്ദാക്കിയതിന് ശേഷം ഫ്രഞ്ച് ക്ലബ്ബിന്റെ താരമായി ഔബമേയങ് സൈനിങ് പൂർത്തിയാക്കും .
3 ജോർദാൻ ഹെൻഡേഴ്സൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്സിയുടെ ഇംഗ്ലീഷ് താരമായ ജോർദാൻ ഹെന്റ്റേഴ്സൺ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാകുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പ് വെക്കാൻ ഒരുങ്ങുകയാണ്. ഇംഗ്ലീഷ് താരത്തിന്റെ ട്രാൻസ്ഫർ ഫീസ് സംബന്ധിച്ച് രണ്ട് ക്ലബ്ബുകളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡാണ് സൗദി അറേബ്യൻ ക്ലബ്ബിന്റെ പരിശീലകൻ. അൽ ഇത്തിഫാക്കുമായുള്ള ഹെൻഡേഴ്സന്റെ സൈനിങ് ഉടനെ തന്നെ പൂർത്തിയാകുന്നതാണ്.
4 റിയാദ് മെഹറസ് :യൂറോപ്പിൽ നിന്നുമുള്ള മികച്ച താരങ്ങളെ കൊണ്ടുവരുന്ന സൗദി അറേബ്യൻ ക്ലബ്ബുകളിൽ ഒന്നായ അൽ അഹലി ക്ലബ്ബ് അൽജീരിയൻ ഇന്റർനാഷണൽ താരമായ റിയാദ് മെഹ്റസിനെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ്. ഉടൻ തന്നെ താരം സൗദി അറേബ്യൻ ക്ലബ്ബിനോടൊപ്പം ചേരുന്നതാണ്. മുൻ പ്രീമിയർ ലീഗ് താരങ്ങളായ റോബർട്ടോ ഫിർമിനിയോ, എഡേർഡ് മെൻഡി എന്നിവർക്കൊപ്പം ആണ് റിയാദ് മെഹറസ് ഇനി കളിക്കുക.
5 ആന്ദ്രേ ഒനാന : ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാന്റെ കാമറൂൺ ഗോൾ കീപ്പറായ ആന്ദ്ര ഒനാന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒഫീഷ്യലി സൈൻ ചെയ്തു. 2028 വരെ നീളുന്ന അഞ്ചുവർഷം കരാറിലാണ് സൂപ്പർതാരം സൈൻ ചെയ്തതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി. കരാർ അവസാനിച്ചതിനുശേഷം ഒരു വർഷത്തേക്ക് കൂടി ഇഷ്ടപ്രകാരം കരാർ നീട്ടാനുള്ള ഓപ്ഷൻ കൂടി കരാർ.വ്യവസ്ഥയിൽ പറയുന്നുണ്ട്