1 .എഫ്സി ബാഴ്സലോണ : നിലവിലെ ലാലിഗ ചാമ്പ്യൻമാരായ എഫ്സി ബാഴ്സലോണ തങ്ങളുടെ രണ്ട് സ്പാനിഷ് താരങ്ങളുടെ കരാർ പുതുക്കാൻ ഒരുങ്ങുകയാണ്. സ്പാനിഷ് താരങ്ങളായ ബാൽഡേ, യമാൽ എന്നീ താരങ്ങളുടെ കരാർ ബാഴ്സലോണ പുതുക്കും. ബാൽഡേ 2028വരെ അഞ്ച് വർഷത്തെ കരാറിലും, യമാൽ 2026വരെ മൂന്നു വർഷത്തെ കരാറിലും സൈൻ ചെയ്യും.
2 .ഹെൻഡേഴ്സൺ :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ നായകനായ ഇംഗ്ലീഷ് താരം ജോർദാൻ ഹെൻഡേഴ്സന് വേണ്ടി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇതിഫാക് ചർച്ചകൾ നടത്തുന്നത് തുടരുകയാണ്. ഹെൻഡേഴ്സനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലിവർപൂൾ സമ്മതിക്കാത്തതിനാൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.
3 . അലക്സ് ടെലസ് :മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായ അലക്സ് ടെലസിനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ. നിലവിൽ ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇനി പേപ്പർ വർക്കുകളിൽ ഒപ്പ് വെക്കുന്നതോടെ ഈ ഡീൽ ഒഫീഷ്യലി പൂർത്തിയാകും.
EXCL: Al Nassr are closing in on deal to sign Alex Telles from Man United, here we go soon! 🚨🟡🔵🇸🇦
— Fabrizio Romano (@FabrizioRomano) July 18, 2023
There’s verbal agreement now in place between the two clubs, waiting for the documents/check details.
Al Nassr want both Seko Fofana and Telles to join in the next days. pic.twitter.com/1gmI7oEEOw
4 . റിയാദ് മെഹറസ് : മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരമായ റിയാദ് മെഹറസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൾ അഹ്ലി ആദ്യ ഓഫർ സമർപ്പിച്ചു. 18മില്യൺ + 5 മില്യൺ യൂറോ ആഡ് ഓൺസ് എന്ന ഓഫർ നൽകിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി താരത്തിനായി 30മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നത്. സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ കഴിയുമെന്ന് സൗദി ക്ലബിന് പ്രതീക്ഷയുണ്ട്.
Understand Al Ahli submitted first bid for Riyad Mahrez on Monday night. £18m plus £5m add ons proposal has been rejected by Manchester City. 🚨🔵🇸🇦
— Fabrizio Romano (@FabrizioRomano) July 18, 2023
City asked for £30m as correct fee to seal the deal.
Al Ahli, increasingly confident to get it done soon. pic.twitter.com/MUYsYuOVEl
5 .ഔബമെയാങ്ങ് :ചെൽസി സൂപ്പർ താരമായ പിയറിക് ഔബമെയാങ്ങിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെ. ഇരു ക്ലബ്ബുകളും തമ്മിൽ മൂന്നു വർഷത്തെ കരാറിൽ താരത്തിനെ കൈമാറ്റം ചെയ്യാൻ ധാരണയിലെത്തിയിട്ടുണ്ട്. ഈയാഴ്ച്ച തന്നെ താരത്തിന്റെ ട്രാൻസ്ഫർ അന്തിമ തീരുമാനം കൈകൊള്ളാൻ ക്ലബ്ബുകൾ തമ്മിൽ ചർച്ചകൾ നടത്തും.
Olympique Marseille and Chelsea will discuss about Pierre Aubameyang this week. Talks scheduled in order to reach an agreement and let Pierre join OM. 🔵🇬🇦
— Fabrizio Romano (@FabrizioRomano) July 18, 2023
Personal terms agreed on three year deal. pic.twitter.com/zhqE3d7oRa