ലിവർപൂൾ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ്-ബാക്കുകളിൽ ഒരാളായി നിരവധി ഫുട്ബോൾ ആരാധകർ കണക്കാക്കുന്നു, കൂടാതെ ബെൻഫിക്കയ്ക്കെതിരായ മിന്നുന്ന പ്രകടനത്തിലൂടെ ലിവർപൂൾ ഡിഫൻഡർ തന്റെ ഹൈപ്പിന് അനുസൃതമായി കളിക്കുകയും ചെയ്തു.
എസ്റ്റാഡിയോ ഡ ലൂസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ ഏറ്റുമുട്ടലിൽ ഇംഗ്ലണ്ട് താരം തന്റെ പതിവ് തന്ത്രങ്ങൾ പുറത്തെടുത്തു. 3-1 വിജയത്തിൽ ലിവർപൂളിന്റെ രണ്ടാം ഗോൾ പിറന്നത് അർനോൾഡ് കൊടുത്ത മനോഹരമായ ക്രോസിൽ നിന്നായിരുന്നു.34-ാം മിനിറ്റിൽ, ബെൻഫിക്കയുടെ മിഡ്ഫീൽഡർ അഡെൽ തരാബ്റ്റിന് പന്ത് നഷ്ടപ്പെടുകയും തുടർന്ന് 23-കാരനായ അർനോൾഡ് തന്റെ സാധാരണ റൈറ്റ് ബാക്ക് സ്പോട്ടിൽ നിന്ന് ലൂയിസ് ഡയസിന് ഒരു ലോംഗ് ഫീൽഡ് പാസ് നൽകി. ഡയസ് അത് സാദിയോ മാനെയ്ക്ക് ഹെഡ് ചെയ്ത നൽകുകയും സെനഗൽ താരം അത് അനായാസം വലയിലെത്തിച്ചു.
Trent Alexander Arnold oh my days pic.twitter.com/hn1hQNOokF
— caitlin x (@Caitlinlfcx) April 5, 2022
അക്ഷരാർത്ഥത്തിൽ തളികയിൽ എന്നപോലെ ആയിരുന്നു അർനോൾഡ് സഹ താരത്തിന്റെ തലക്ക് കണക്കായി പന്ത് ഇട്ടു കൊടുത്തത്. ആ ഗോൾ ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു .ആദ്യ പകുതിക്ക് മുൻപായി വീണ്ടും അർണോൾഡ് മനോഹരമായ പാസ് കൊടുത്തെങ്കിലും ബെൻഫിക്കയുടെ ഗോൾ കീപ്പർ ഒഡീസിയസ് വ്ലാചോഡിമോസ് സലയുടെ ഷോട്ട് തടുത്തിട്ടു.
STOP THAT, TAA! pic.twitter.com/tlaxiL0Nto
— Footy Lover (@FootyLover3) April 5, 2022
മാനെയുടെ ഗോളിന് പുറമെ ഇബ്രാഹിമ കൊണാട്ടെയും (17’) ഡയസും (87’) ലിവർപൂളിനായി ഓരോ ഗോൾ വീതം നേടി. അതേസമയം, 49-ാം മിനിറ്റിൽ ഡാർവിൻ ന്യൂനസ് ബെൻഫിക്കയ്ക്കായി ഗോൾ നേടി.ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമെ ബെൻഫികയ്ക്ക് ലിവർപൂളിനെ സെമിയിൽ നിന്ന് തടയാൻ ആവുകയുള്ളൂ. ഏപ്രിൽ 14ന് അന്ന് രണ്ടാം ക്വാർട്ടർ.