ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടറിനായി തയ്യാറെടുക്കുന്ന ബ്രസീലിന് വലിയ നിരാശ നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസിനും പ്രതിരോധ താരം അലക്‌സ് ടെല്ലസിനും ലോകകപ്പിലെ ഇനിയുള്ള കളികള്‍ നഷ്ടപ്പെടും . കാമറൂണിനെതിരെ നടന്ന മത്സരത്തില്‍ കാല്‍മുട്ടിന് പരുക്കേറ്റതാണ് ഇരുവരുടെയും മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായത്.
ഗബ്രിയേൽ ജീസസ് കൂടുതൽ ചികിത്സകൾക്ക് ആയി ക്യാമ്പ് വിടും. ജീസുസ് ഇനി മടങ്ങി എത്താൻ ജനുവരി ആദ്യ വാരം എങ്കിലും ആകും.അലക്സ് ടെല്ലസിനു ഇന്നലെ ഒരു വീഴ്ചയിൽ ആയിരുന്നു പരിക്കേറ്റത്. താരം കളത്തിൽ തുടരാൻ ശ്രമിച്ചു എങ്കിലും വേദന കൊണ്ട് സാധിച്ചില്ല. ടെല്ലസും ലോകകപ്പ് കഴിയും വരെ ഫിറ്റ്നസ് വീണ്ടെടുക്കില്ല. ലോകകപ്പിന്റ ആദ്യ മത്സരം മുതൽ പരിക്കുകൾ ബ്രസീലിനെ വിടാതെ പിന്തുടരുന്ന കാഴ്ച നമുക്ക് കാണാൻ സാധിച്ചു.
ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ നെയ്മർ ഇതുവരെ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. റൈറ്റ് ബാക്ക് ഡാനിലോയും ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയും പരിക്ക് മൂലം പുറത്താണുള്ളത്.ഡനിലോയും നെയ്മറും പ്രീക്വാർട്ടറിൽ ഇറങ്ങും എന്നാണ് പ്രതീക്ഷ. എന്നാൽ അലക്സ് സാൻഡ്രോ കൂടുതൽ സമയം പുറത്തിരിക്കേണ്ടി വരും.ഇടത് വിംഗ് ബാക്ക് പൊസിഷൻ ഇനി ബ്രസീലിന് ഒരു തലവേദനയായിരിക്കും. ഏതായാലും ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ നിരാശജനകമായ ഒരു വാർത്ത തന്നെയാണ് ഇത്.
Not just Gabriel Jesus. Alex Telles, also expected to miss the rest of the World Cup as @geglobo reports, due to injury against Camerun. 🚨🇧🇷 #Qatar2022
— Fabrizio Romano (@FabrizioRomano) December 3, 2022
Two major blows for Tite and Brazil. pic.twitter.com/wi0aGLFmk5
ഇനങ്ങളെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലാണ് കാമറൂൺ ബ്രസീലിനെ വീഴ്ത്തിയത്.സ്‌ട്രൈക്കറും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൗബക്കറാണ് 92ാം മിനുട്ടില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്ന കാനറികളെ വീഴ്ത്തിയത്.ത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാവാതെ പോയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.