❝ഒളിംപിക്സിൽ സ്വർണം പങ്കിട്ടതിന്റെ യാഥാർഥ്യമെന്ത് ?❞

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്തയായിരുന്നു ഒളിംപിക്സിലെ സ്വർണം പങ്കിടൽ. എന്നാൽ ആ വാർത്തയുടെ യാഥാർഥ്യങ്ങൾ വൈകിയാണ് ആരാധകർ മനസ്സിലാക്കിയെടുത്തത്. ഖത്തറിൻ്റെ ഹൈജംപ് താരം ബാർഷിമും ഇറ്റലിയുടെ തമ്പേരി യും തമ്മിലുള്ള മത്സരത്തിൽ രണ്ടു പേരും സ്വർണ മെഡൽ പങ്കിട്ടെടുക്കാൻ തീരുമാനിച്ചത് ടോക്യോ ഒളിംപിക്സിൻ്റെ സുവർണ നിമിഷങ്ങളിൽ ഒന്നു തന്നെയാണ്. എന്നാൽ പ്രസ്തുത സംഭവത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നറേറ്റീവാണ് രസകരം.

2.37 മീറ്റർ ഉയരം മറികടക്കാൻ രണ്ട് മൽസരാർത്ഥികളും പരാചയപ്പെട്ടപ്പോൾ ടൈ ബ്രേക്കർ ആയി നൽകിയ അധികചാൻസ് ഉപയോഗപ്പെടുത്താൻ കഴിയാതെ തമ്പേരി പരിക്ക് കാരണം പിൻമാറിയെന്നും ഉടനെ ഒറ്റക്ക് സ്വർണം നേടാൻ പരിശ്രമിക്കാതെ ബാർഷിo അധിക ചാൻസ് ഉപയോഗപ്പെടുത്തുന്നില്ല എന്നറിയിച്ച് സ്വർണം പങ്ക് വെക്കാൻ ഒഫീഷ്യൽസിനോടാവശ്യപ്പെട്ടു എന്നാണത്. സത്യത്തിൽ ടൈബ്രേക്കർ എന്ന നിലയിൽ ഒരധിക ചാൻസും കൂടി നൽകാമെന്ന് ഒഫീഷ്യൽ അറിയിച്ചപ്പോൾ രണ്ട് പേർക്കും സ്വർണം പങ്കിടാമെന്ന ബർഷിo മുന്നോട്ട് വെച്ച നിർദ്ദേശം തമ്പേരി തലയാട്ടി അംഗീകരിക്കുകയായിരുന്നു.

സ്വർണം നേടിയപ്പോഴുള്ള തമ്പേരി യുടെ ആഹ്ലാദ പ്രകടനം കണ്ട് തെറ്റിദ്ധരിച്ചിരിക്കുകയാണ് . 2016 ലെ റിയോ ഒളിംപിക്സിൻ്റെ തൊട്ട് മുൻപ് കാൽമുട്ടിനേറ്റ പരിക്ക് കാരണം പിൻവാങ്ങേണ്ടി വന്ന് അഞ്ച് വർഷം ഒരു ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ കഴിയാത്തതിൻ്റെ ദു:ഖം തീർത്തതിൻ്റെ സന്തോഷ പ്രകടനമാണതെന്ന് കമൻ്റേറ്റർ പറഞ്ഞത് വിവർത്തനം ചെയ്തതിലെ പിഴവാണെന്ന് ഇത്തരമൊരു ഒരു നറേറ്റിവിൻ്റെ നിദാനം.

സോഷ്യൽ മീഡിയ ഹാൻഡിലുകളും റിപ്പോർട്ട് ചെയ്തത് തികച്ചും വ്യത്യസ്‍തമായ രീതിയിലാണ്. ടൈബ്രേക്ക് ചാട്ടം തുടങ്ങുന്നതിന് മുൻപ് ഇറ്റാലിയൻ താരത്തിന് കാലിന് ‘സാരമായ’ പരിക്ക് പറ്റിയെന്നും അതേത്തുടർന്ന് അയാൾ മത്സരത്തിൽ നിന്ന് പിൻവാങ്ങാനൊരുങ്ങിയെന്നും ബാർഷിമിന്റെ മഹാമനസ്കതയിൽ ആണ് അയാൾക്ക് പങ്കിട്ട സ്വർണ്ണം കിട്ടിയതെന്നുമാണ് കണ്ടുപിടുത്തം.‘ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ലോകത്തിനു നല്ലൊരു സന്ദേശം നൽകാൻ സ്പോർട്സ്മാൻ സ്പിരിറ്റോടെ പ്രവർത്തിച്ചുവെന്നു മാത്രം’ – ബർഷിം പിന്നീടു പറഞ്ഞു. ഹൈജംപിൽ ടൈ വന്നാൽ മെഡൽ നിശ്ചയിക്കാൻ ജംപ് ഓഫ് പതിവാണ്. ഏറ്റവും കുറഞ്ഞ ശ്രമത്തിൽ നിശ്ചിത ഉയരം താണ്ടുന്നവരെ കണ്ടെത്താനാണു ജംപ് ഓഫ് നടത്തുന്നത്.ദീര്‍ഘനാളത്തെ ആത്മസുഹൃത്തുക്കളാണ് ഇരുവരും.

കടപ്പാട്

Rate this post