2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനായി ഫുട്ബോൾ ലോകം ഒരുങ്ങുകയാണ്. രാജ്യാന്തര ഫുട്ബോളിന്റെ നെറുകയെന്നറിയപ്പെടുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ യുവേഫ നേഷൻസ് ലീഗിൽ മത്സരിക്കുകയാണ്. എന്നാൽ ഈ അന്താരഷ്ട്ര ഇടവേള യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ സന്തോഷമല്ല നൽകിയത്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിന് മുൻപുള്ള അവസാന മത്സരങ്ങളിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇതോടെ ലോകകപ്പിലെ യൂറോപ്യൻ ടീമുകളുടെ ആധിപത്യത്തിനെതിരെ ചോദ്യങ്ങൾ ഉയർന്നു വരുകയും ചെയ്തു.2000 ത്തിനു ശേഷം നടന്ന അഞ്ചു വേൾഡ് കപ്പുകളിൽ ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ കഴിഞ്ഞ നാല് കിരീടങ്ങൾ നേടി യൂറോപ്യൻ രാജ്യങ്ങൾ ആധിപത്യം പുലർത്തി. 2002-ൽ കിരീടം നേടിയ ബ്രസീലാണ് അവസാനമായി ലോകകപ്പ് നേടിയ യൂറോപ്യൻ ഇതര രാജ്യം.2022 ഫിഫ ലോകകപ്പ് കിക്ക്-ഓഫിന് രണ്ട് മാസം മാത്രം ശേഷിക്കെ 2014 ലെ ലോക ചാമ്പ്യന്മാരായ ജർമ്മനിയും 2018 ലെ ചാമ്പ്യന്മാരായ ഫ്രാൻസും ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്.
നേഷൻസ് ലീഗിൽ ശനിയാഴ്ച രാത്രി ജർമ്മനി ഹംഗറിയോട് 0-1 ന് പരാജയപ്പെട്ടു, ഇത് മുൻ ബയേൺ മ്യൂണിച്ച് മാനേജർ ഹൻസി ഫ്ലിക്കിന് കീഴിൽ 14 മത്സരങ്ങളിൽ അവരുടെ ആദ്യ പരാജയമായിരുന്നു.ലോകകപ്പിന് യോഗ്യത നേടുന്നതിൽ തുടർച്ചയായ തവണയും ഇറ്റലി ഇറ്റലി പരാജയപ്പെട്ടു, ഫ്രാൻസ് ഇംഗ്ലണ്ട് എന്നിവർ നേഷൻസ് ലീഗിൽ പരാജയമറിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ സ്വിസ് ടീമിനോട് പരാജയപ്പെട്ടെങ്കിലും നാഷൻസ് ലീഗ് ടൂർണമെന്റിൽ ഇതുവരെ മികച്ച രീതിയിൽ പ്രകടനം നടത്തിയത് സ്പാനിഷ് ടീമാണ്.ലോകകപ്പിൽ യൂറോപ്യൻ ടീമുകളുടെ ആധിപത്യം തകർക്കാൻ ആഫ്രിക്കൻ, ഏഷ്യൻ, ദക്ഷിണ അമേരിക്കൻ ടീമുകൾക്ക് ശക്തമായ അവസരമുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് നയിക്കുന്നത്.
യൂറോപ്പിൽ നിന്നുള്ള മുൻനിര ക്ലബ്ബുകളും 2022 സീസണിൽ ഇതുവരെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്‌ക്കൊപ്പം ബുണ്ടസ്‌ലിഗയിൽ ഫോം കണ്ടെത്താൻ ബയേൺ മ്യൂണിക്ക് പാടുപെട്ടു. കഴിഞ്ഞ വർഷത്തെ യൂറോപ്യൻ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് നേഷൻസ് ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഹംഗറിയോട് 4-0 ത്തിനും 1 -0 ത്തിനും പരാജയപ്പെട്ട അവർ കഴിഞ്ഞ മത്സരത്തിൽ ഇറ്റലിയോട് 1 -0 ത്തിന്റെ തോൽവി വഴങ്ങി.
2022 ഫിഫ ലോകകപ്പ് കിരീടം നേടാനുള്ള ഫേവറിറ്റുകളായി ബ്രസീലിനെയും അർജന്റീനയെയും ഫുട്ബോൾ ലോകം ഇപ്പോൾ കാണുന്നു. കോപ്പ അമേരിക്ക 2021 ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടി, ലോകകപ്പ് ഫൈനലിലും ഇതേ മത്സരം പ്രതീക്ഷിക്കുന്നു. ഫൈനലിൽ ബ്രസീലിനെ 1-0ന് പരാജയപ്പെടുത്തിയാണ് അർജന്റീന പ്രധാന കിരീടം സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിന്റെ 2022 പതിപ്പ് നവംബർ 20 ന് ആരംഭിക്കും.