ഒരേ പൊസിഷനിൽ രണ്ടു താരങ്ങൾ , പിഎസ്ജിക്ക് സംഭവിച്ച തെറ്റിനെക്കുറിച്ച് ലൂയിസ് കാംപോസ്
കൈലിയൻ എംബാപ്പെയെയും നെയ്മറിനെയും സൈൻ ചെയ്യുന്നതിൽ ക്ലബിന് തെറ്റ് പറ്റിയെന്ന് പാരീസ് സെന്റ് ജെർമെയ്‌നിന്റെ ഉപദേഷ്ടാവ് ലൂയിസ് കാംപോസ് അഭിപ്രായപ്പെട്ടു. ഈ സീസണിൽ പിഎസ്‌ജി സൂപ്പർ താരങ്ങൾ പിച്ചിൽ ഒത്തുചേരുന്നതായി തോന്നുന്നില്ല, ഇരുവരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.
പിഎസ്ജിയിൽ ചേർന്നതിനുശേഷം നെയ്മറും എംബാപ്പെയും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.ഫ്രഞ്ച് ലീഗിലെ എതിരാളികളുടെ പ്രതിരോധത്തെ വേഗതയും അതിശയകരമായ ഡ്രിബ്ലിംഗ് കഴിവുകളും കൊണ്ട് വട്ടം കറക്കുന്ന കാഴ്ച പല തവണ കാണാനും സാധിച്ചു. എന്നാൽ സമാനമായ ആട്രിബ്യൂട്ടുകളുള്ള രണ്ട് കളിക്കാരെ സൈൻ ചെയ്യുന്നതിനുപകരം ക്ലബ് സ്ക്വാഡിന്റെ മറ്റ് മേഖലകളിൽ നിക്ഷേപം നടത്തിയിരുന്നെങ്കിൽ അത് കൂടുതൽ ഗുണകരമായി തീർന്നേനെ എന്ന് ലൂയിസ് കാംപോസ് വിശ്വസിക്കുന്നു.
“ഒരേ പൊസിഷനിൽ രണ്ട് കളിക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ ഞങ്ങൾ മുമ്പ് തെറ്റ് ചെയ്തു. പ്രധാന സ്ഥാനങ്ങളിൽ ഞങ്ങൾക്ക് കളിക്കാരുടെ അഭാവം നികത്താത്തതുകൊണ്ട് ട്രാൻസ്ഫർ വിൻഡോ അത്ര മികച്ചതായിരുന്നില്ല.എന്നാൽ പല പൊസിഷനിലും കളിക്കാരുടെ എണ്ണം കൂടുതലുമാണ്”കാംപോസ് പറഞ്ഞു.2017 ൽ 222 മില്യൺ യൂറോ നൽകിയാണ് ബാഴ്‌സലോണയിൽ നിന്ന് നെയ്മറെ പിഎസ്ജി സൈൻ ചെയ്തത്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൈനിംഗായി ബ്രസീലിയന്റെ മാറുകയും ചെയ്തു.പാർക് ഡെസ് പ്രിൻസസിലേക്ക് മാറിയതിനുശേഷം ബ്രസീലിയൻ ക്ലബ്ബിനായി 156 മത്സരങ്ങളിൽ നിന്നും 105 ഗോളുകളും 76 അസിസ്റ്റുകളും രേഖപ്പെടുത്തി.
ആ വര്ഷം കൈലിയൻ എംബാപ്പെയും പാർക്ക് ഡെസ് പ്രിൻസസിലേക്ക് മാറി. 2018 ജൂലൈയിൽ 180 മില്യൺ യൂറോയ്ക്ക് സ്ഥിരമാക്കിയ ഒരു പ്രാരംഭ വായ്പാ ഇടപാടിലാണ് ഫ്രഞ്ചുകാരൻ മൊണാക്കോയിൽ നിന്ന് പാരീസുകാർക്കൊപ്പം ചേർന്നത്. പാരിസിനായി 227 മത്സരങ്ങൾ കളിച്ച എംബപ്പേ 188 ഗോളുകളും 82 അസിസ്റ്റുകളും നേടി.നാല് ലീഗ് 1 കിരീടങ്ങൾ, മൂന്ന് ഫ്രഞ്ച് കപ്പുകൾ, രണ്ട് ഫ്രഞ്ച് ലീഗ് കപ്പുകൾ, മൂന്ന് ഫ്രഞ്ച് സൂപ്പർ കപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ രണ്ട് കളിക്കാരും ക്ലബിനൊപ്പം സഹായിച്ചിട്ടുണ്ട്.
മിന്നുന്ന ഫോമിലാണ് ഇരു താരങ്ങളും പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്.എ ത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നത് നെയ്മറാണ്.12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.എംബാപ്പെ ഗ് വൺ വമ്പന്മാർക്കായി 11 ഗോളുകൾ നേടിയിട്ടുണ്ട്.