അർജന്റീന ടീമിൽ നിന്നും രണ്ടു താരങ്ങൾ പുറത്ത്, പകരക്കാരെ ഉൾപ്പെടുത്തി സ്കലോനി|Qatar 2022

ഖത്തർ വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനക്ക് സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ പരിക്ക് വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. സൂപ്പർ താരം ലോ സെൽസോയെ അർജന്റീനക്ക് നഷ്ടമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അർജന്റീന ടീമിൽ പരിക്ക് മൂലം വീണ്ടും മാറ്റങ്ങൾ വരുത്താൻ സ്കലോനി നിർബന്ധിതനായിരിക്കുകയാണ്.

മുന്നേറ്റ നിരയിലെ താരങ്ങളായ ജോക്കിൻ കൊറേയ,നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ പരിക്കുകളാണ് അർജന്റീനക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നത്. ഇരുവരുടെയും മെഡിക്കൽ റിപ്പോർട്ടുകൾ ഒഫീഷ്യലായി കൊണ്ട് തന്നെ അർജന്റീന പുറത്തുവിട്ടിരുന്നു. രണ്ട് താരങ്ങളെയും ഇപ്പോൾ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മസിൽ ഇഞ്ചുറിയാണ് നിക്കോളാസ് ഗോൺസാലസിനെ അലട്ടുന്നത്.അതിൽ നിന്ന് ഇതുവരെ മുക്തനാവാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ സന്നാഹ മത്സരം ജോക്കിൻ കൊറേയ കളിച്ചിരുന്നു. പക്ഷേ അതിനുശേഷം താരത്തിന്റെ ഇടതുകാലിന് അക്കിലസ് ഇഞ്ചുറി ഏൽക്കുകയായിരുന്നു.അതുകൊണ്ടുതന്നെ വേൾഡ് കപ്പിന് തയ്യാറാവാൻ താരത്തിന് സാധിച്ചേക്കില്ല.

ഇതിനെ പകരക്കാരായി കൊണ്ട് ഇപ്പോൾ സ്കലോനി രണ്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നിക്കോളാസ്‌ ഗോൺസാലസിന്റെ സ്ഥാനത്തേക്ക് അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർതാരമായ എയ്ഞ്ചൽ കൊറേയയാണ് എത്തിയിട്ടുള്ളത്. അതേസമയം ജോക്കിൻ കൊറേയയുടെ സ്ഥാനത്തേക്ക് തിയാഗോ അൽമാഡയെ പരിശീലകൻ ഉൾപ്പെടുത്തിയിട്ടുണ്ട്.MLS ൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള താരം കൂടിയാണ് അൽമാഡ.

പരിക്കുകളിൽ നിന്നെല്ലാം താരങ്ങൾ മുക്തരായി കഴിഞ്ഞു എന്നുള്ളതായിരുന്നു ഇന്നലെ പുറത്തേക്ക് വന്നിരുന്ന റിപ്പോർട്ട്. എന്നാൽ ഈ രണ്ടു താരങ്ങളുടെയും പരിക്കുകൾ സീരിയസാണ് എന്നുള്ളത് അർജന്റീന തന്നെ അറിയിക്കുകയായിരുന്നു. രണ്ട് താരങ്ങളെ നഷ്ടമായെങ്കിലും അതിനൊത്ത പകരക്കാരെ തന്നെ ടീമിലേക്ക് ഉൾപ്പെടുത്താൻ സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്.

Rate this post