മെസ്സി നെയ്മർ എംബാപ്പെ ത്രയത്തിന്റെ മികവിൽ പിഎസ്ജിയ്ക്ക് ചാമ്പ്യൻസ് ലീഗിൽ മിന്നും വിജയം.. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇസ്രായേലിയൻ ക്ലബ് മാക്കബി ഹൈഫയെയാണ് പിഎസ്ജി തോൽപ്പിച്ചത്.മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നൽകി പി എസ് ജിയെ മുന്നിൽ നിന്നും നയിച്ചു.തുടക്കത്തിൽ പിഎസ്ജിയെ ഞെട്ടിച്ച മാക്കബി 24ആം മിനുട്ടിൽ ലീഡ് എടുത്തു ,ജാറോൺ ചെറിയാണ് ഗോൾ നേടിയത്.
37ആം മിനുട്ടിൽ എംബാപ്പയുടെ പാസിൽ നിന്നും ഗോൾ നേടിക്കൊണ്ട് മെസ്സി പിഎസ്ജിയെ ഒപ്പമെത്തിച്ചു. മെസ്സി തന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുകയും ചെയ്തു.ചാമ്പ്യൻസ് ലീഗിലെ 39 വ്യത്യസ്ത ടീമുകൾക്കെതിരെയാണ് അർജന്റീന താരം മെസ്സി ഇപ്പോൾ ഗോൾ കണ്ടെത്തിയത്. 69 ആം മിനുട്ടിൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും എംബപ്പേ പിഎസ്യുടെ ലീഡുയർത്തി, 88 ആം മിനുട്ടിൽ വെററ്റിയുടെ പാസിൽ നിന്ന് നെയ്മർ പാരീസിന്റെ മൂന്നാമത്തെ ഗോൾ നേടി. രണ്ടു ജയവുമായി ഗ്രൂപ്പിൽ ഒന്നാമതാണ് പിഎസ്ജി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവന്റസ് ബെൻഫിക്കയോട് പരാജയപെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് പോർച്ചുഗീസ് ക്ലബ് നേടിയത്.വിജയമില്ലാത്ത യുവന്റസിന്റെ തുടർച്ചയായ നാലാം മത്സരമാണിത്. അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു മത്സരമാണ് യുവന്റസ് വിജയിച്ചത്.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽക്കുകയും യൂറോപ്പിലെ എലൈറ്റ് ക്ലബ്ബ് മത്സരത്തിൽ 50 വർഷത്തിനിടെ ആദ്യമായി തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്ത യുവന്റസിന് ഇത് ദയനീയ രാത്രിയായിരുന്നു.നാലാം മിനുട്ടിൽ മിലികിന്റെ ഹെഡ്ഡർ ഗോളിലൂടെ യുവന്റസ് ഖിയാണ് ഇന്നലെ ആദ്യം ലീഡ് നേടിയത്. 43 ആം മിനുട്ടിൽ ജാവോ മരിയയുടെ പെനാൽട്ടി ഗോളിൽ ബെൻഫിക്ക ഒപ്പമെത്തി. 55 ആം മിനുട്ടിൽ വിങ്ങർ നെറസിന്റെ ഗോളിൽ ബെൻഫിക്ക വിജയമുറപ്പിച്ചു.രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൻഫികയ്ക്ക് 6 പോയിന്റ് ഉണ്ട്. യുവന്റസിന് പൂജ്യം പോയിന്റ് ആണുള്ളത്.
ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ചെൽസിയെ സാൽസ്ബർഗ് സമനിലയിൽ തളച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.രിശീലകൻ ഗ്രഹാം പോട്ടറിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസി 48 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ്ങിന്റെ ഗോളിൽ ലീഡ് എടുത്തു.പിന്നീട് ലീഡ് ഉയർത്താൻ ഉള്ള അവസരങ്ങൾ കാര്യമായി സൃഷ്ടിക്കാതിരുന്ന ചെൽസി 75 ആം മിനുട്ടിൽ സമനില ഗോൾ വഴങ്ങി. ഒകാഫോർ ആണ് സാൽസ്ബർഗിന്റെ സമനില ഗോൾ നേടിയത്. മൂന്ന് പോയിന്റുകളും നേടാൻ ചെൽസിക്ക് ഇപ്പോഴും മഹത്തായ അവസരം ഉണ്ടായിരുന്നു, എന്നാൽ സാൽസ്ബർഗ് ഗോൾകീപ്പർ ഫിലിപ്പ് കോൻ ഹക്കിം സിയെച്ചിന്റെ ക്ലോസ് റേഞ്ച് ശ്രമം തടുത്തിട്ടു.ഒരു പോയിന്റുമായി ചെൽസി അവസാന സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ എസി മിലാൻ ഒലിവിയർ ജിറൂഡ്, അലക്സിസ് സെയ്ലെമേക്കേഴ്സ്, ടോമാസോ പൊബെഗ എന്നിവരുടെ ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ ഡിനാമോ സാഗ്രെബിനെതിരെ പരാജയപ്പെടുത്തി.ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയമാണ് മിലൻറെ. 45 ആം മിനുട്ടിൽ പെനാൽറ്റിയിൽ ജിറൂദ് മിലാൻ മുന്നിലെത്തിച്ചു. 47 ആം മിനുട്ടിൽ അലക്സിസ് സെലെമേക്കേഴ്സ് മിലൻറെ ലീഡുയർത്തി. 56 ആം മിനുട്ടിൽ മിസ്ലാവ് ഒർസിക് സാഗ്രെബിനു വേണ്ടി ഒരു ഗോൾ മടക്കി. 77 ആം മിനുട്ടിൽ സബ്ബായി എത്തിയ പൊബേഗയുടെ ഗോളിൽ സ്കോർ 3 -1 ആക്കി മിലാൻ ഉയർത്തി.