020ലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കാണ് ഒന്നാമത്. 122 പോയിന്റ് നേടിയാണ് ബവേറിയൻ ടീം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 9 തവണയും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെങ്കിലും എത്തിയ ബയേൺ 9 തവണ ബുണ്ടസ് ലിഗ കിരീടവും സ്വന്തമാക്കി.
നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ കൂടിയായ സിറ്റി അവസാന നാല് പ്രീമിയർ ലീഗ് സീസണുകളിൽ മൂന്നിലും കിരീടം ചൂടിയിരുന്നു. 2019ലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂൾ മൂന്നാമതും നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസിക്ക് നാലാം റാങ്കുമാണ് ലഭിച്ചത്.
#ManCity are currently ranked 2nd in UEFA's latest five-year club ranking. pic.twitter.com/WBfBIpN4Is
— City Xtra (@City_Xtra) October 25, 2021
കഴിഞ്ഞ 5 വർഷത്തിനിടെ ഒറ്റ തവണ മാത്രം ചാമ്പ്യൻസ് ലീഗ് സെമി കണ്ട ബാഴ്സലോണയ്ക്ക് അഞ്ചാം റാങ്ക് നൽകിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി.മെസിയും നെയ്മറും എംബാപ്പെയും കളിക്കുന്ന ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ആറാം റാങ്ക് മാത്രമെയുള്ളു. അഞ്ചു വർഷത്തിനിടെ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഉയർത്തിയ റയൽ മാഡ്രിഡ് ഏഴാമതാണ്.
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്, ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റർ യുണൈറ്റഡ്, നിലവിലെ സ്പാനിഷ് ലീഗ് ജേതാക്കളായ അത് ലറ്റികോ മാഡ്രിഡ് എന്നീ ക്ലബുകളാണ് യഥാക്രമം എട്ട് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ. ആഴ്സനൽ, റോമ, ബൊറൂസിയ, അയാക്സ് തുടങ്ങിയ ക്ലബുകൾ ആദ്യ 20 റാങ്കിനുള്ളിൽ ഇടം പിടിച്ചിട്ടുണ്ട്.