’29 കളികളിൽ, ലീഗ് 1ൽ 21′ : പിഎസ്ജിയിൽ തോൽവി ഏതെന്നറിയാതെ സെർജിയോ റാമോസ് |Sergio Ramos |PSG

ഫ്രഞ്ച് ക്ലബിന്റെ സ്റ്റാർ സൈനിംഗുകളിലൊന്നായി ഓഗസ്റ്റിലെത്തിയ സ്പാനിഷ് താരം സെർജിയോ റാമോസിന് തന്റെ തുടക്ക സമയം അത്ര മികച്ചതായിരുന്നില്ല.ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ മൂലം പിഎസ്ജിക്കായി ഒരു മത്സരം കളിക്കാൻ അദ്ദേഹത്തിന് ദീർഘകാലം കാത്തിരിയ്‌ക്കേണ്ടി വരികയും ചെയ്തു.അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചതിന്റെ കിംവദന്തികളിലേക്ക് ഇത് നയിക്കുകയും ചെയ്തും.

എന്നാൽ ഒരു വർഷത്തിന് ശേഷം ഡിഫൻഡർ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുക മാത്രമല്ല നിലവിലെ ലീഗ് 1 ചാമ്പ്യൻമാരുടെ പ്രധാന താരമായി മാറുകയും ചെയ്തു.കളിച്ച 29 മത്സരങ്ങളിൽ റാമോസിന് ഇതുവരെ പിഎസ്ജി ജേഴ്സിയിൽ തോൽവി രുചിച്ചിട്ടില്ല. വാസ്തവത്തിൽ അടുത്ത ശനിയാഴ്ച ട്രോയ്സിനെതിരെ കളിച്ചാൽ ജുവാൻ പാബ്ലോ സോറിൻ സ്ഥാപിച്ച റെക്കോർഡ് അദ്ദേഹത്തിന് തകർക്കാനാകും.ലീഗ് 1-ൽ സ്പെയിൻകാരൻ തന്റെ 21 മത്സരങ്ങളിലൊന്നും (17 വിജയങ്ങളും 4 സമനിലകളും) തോറ്റിട്ടില്ല.അതിനാൽ ശനിയാഴ്ച പിഎസ്ജി തോൽവി ഒഴിവാക്കുകയും മുൻ റയൽ മാഡ്രിഡ് താരം ആരംഭിക്കുകയും ചെയ്താൽ അർജന്റീന താരത്തിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കു. ഇതോടെ ഫ്രഞ്ച് ഫുട്ബോളിൽ തുടർച്ചയായി 22 കളികളിൽ തോൽക്കാതെ മുന്നേറാൻ സാധിക്കും.

ഖത്തറിലെ ലോകകപ്പിനുള്ള ലൂയിസ് എൻറിക്വെയുടെ താൽക്കാലിക ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിലും റാമോസ് ഇപ്പോഴും സ്പാനിഷ് ദേശീയ ടീമിൽ നിന്ന് വിളിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നു. ലിഗ് 1 ലും ചാമ്പ്യൻസ് ലീഗിലും PSG യിലെ സീസണിന് അസാധാരണമായ തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചത്.ലിഗ് 1 ലും ചാമ്പ്യൻസ് ലീഗിലും ബാക്ക് ത്രീയിൽ കളിച്ചാലും ക്രിസ്റ്റോഫ് ഗാൽറ്റിയർ നടപ്പിലാക്കിയ പുതിയ 4-3-1-2 സമ്പ്രദായത്തിലായാലും മികച്ച പ്രകടനമാണ് നടത്തിയത്.

മുൻ സെവിയ്യ ഡിഫൻഡർ പാരീസ് പ്രതിരോധത്തിന്റെ നെടുംതൂണാണ്, കൂടാതെ മാർക്വിനോസിനും കിംപെംബെയ്‌ക്കുമൊപ്പം ശക്തമായ പങ്കാളിത്തം സ്ഥാപിച്ചു. സ്പാനിഷ് താരത്തിന്റെ പരിക്കുകളുടെ ഒരു പരമ്പര ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.ഒടുവിൽ പാരീസിൽ കുറച്ച് സ്ഥിരത കണ്ടെത്താൻ റാമോസിന് കഴിഞ്ഞു.റാമോസിന്റെ മുന്നിലുള്ള ലക്ഷ്യം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.ഖത്തറിലെ ലോകകപ്പ് ആരംഭിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ ദേശീയ ടീമിൽ തിരിച്ചെത്താം എന്ന ഉറച്ച വിശ്വാസം ഡിഫെൻഡർക്കുണ്ട്.

ഒന്നര വർഷം മുൻപാണ് താരം ലാ റോജയ്‌ക്കായി അവസാനമായി കളിച്ചത് . ഈ ഫോം തുടരുകയാണെങ്കിൽ പരിശീലകൻ ലൂയിസ് എൻറിക്വെയുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് വെറ്ററൻ. കഴിഞ്ഞ വര്ഷം മാർച്ചിൽ കൊസോവോയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.റയൽ മാഡ്രിഡിലെ തന്റെ അവസാന സീസണിൽ കളിക്കുമ്പോഴാണ് താരം സ്പാനിഷ് ജേഴ്സിയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Rate this post