പക വീട്ടാൻ ബ്രസീൽ ഇന്ന് ലോകകപ്പിൽ അർജന്റീനക്കെതിരെ ഇറങ്ങുന്നു |Brazil vs Argentina

അർജന്റീന-ബ്രസീൽ പോരാട്ടം എന്നും ഏതു കളികയാണെങ്കിലും ആവേശം കുറയാറില്ല. ലാറ്റിൻ അമേരിക്കയിലെ ബദ്ധശത്രുക്കളാണ് ബ്രസീലും അർജന്റീനയും. സ്വന്തം നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും ഈ ഇരു ടീമുകളുടെയും മത്സരങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇരു രാജ്യങ്ങളുടെയും സീനിയർ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയത്. മറക്കാനയിൽ അർജന്റീന ആരാധകരെ ബ്രസീൽ പോലീസ് ആക്രമിച്ച് ഏറെ വിവാദത്തിലായ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയിച്ചിരുന്നു. അതിന്റെ അലയൊലികൾ അവസാനിക്കു മുൻപ് കുട്ടിക്കളിയുടെ ലോകകപ്പ് സ്റ്റേജിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

ഇന്ന് അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും നേർക്കുനേർ വീണ്ടും ഏറ്റുമുട്ടുകയാണ്. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 5 30നാണ് ആരംഭിക്കുക.ഇന്ത്യയിൽ യൂട്യൂബ് ചാനലിലും, ഓൺലൈൻ സ്ട്രീമിങ്ങും ലഭ്യമായിരിക്കും. ലിങ്കുകൾ ഗോൾമലയാളം ടെലഗ്രാം/വാട്ട്സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്

അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ ഫൈനലിൽ ലാറ്റിനമേരിക്കൻ ടീമുകളെ തന്നെയാണ് അർജന്റീനയും ബ്രസീലും തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ബ്രസീൽ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും അർജന്റീന ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കും വെന്വേസലയെയും തകർത്താണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

അർജന്റീനയും ബ്രസീലും ഈ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ തോറ്റാണ് തുടങ്ങിയത്, അർജന്റീന സെനഗലിനോടും ബ്രസീൽ ഇറാനോടുമാണ് തോൽവി വഴങ്ങിയത്. പിന്നീട് ഇരു രാജ്യങ്ങളും താളം കണ്ടെത്തുകയും ചെയ്തു. നിലവിൽ തകർപ്പൻ ഫോമിലാണ് ബ്രസീലും അർജന്റീനയും കളിക്കുന്നത്, സെമിഫൈനലുകളിൽ ഈ ലാറ്റിനമേരിക്കയിൽ നിന്നും ഒരു രാജ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിലവിൽ അഞ്ചു ഗോളുകളോടെ അർജന്റീനയുടെ അഗസ്റ്റിൽ റോബർട്ടോയാണ് ടോപ് സ്കോറർ.

മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ന് സ്പെയിൻ ജർമനിയെ നേരിടും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് സ്പെയിൻ-ജർമ്മനി തമ്മിലുള്ള പോരാട്ടം. മറ്റു രണ്ടു ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെയാണ് നടക്കുക. നാളത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ഉസ്ബകിസ്താനെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മാലി-മൊറൊക്കോ മത്സരം വൈകിട്ട് 5 30ന് നടക്കും.

2/5 - (3 votes)