വെനിസ്വേലയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് അണ്ടർ 17 വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നിരിക്കുകയാണ് അര്ജന്റീന . ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ ഇക്വഡോറിനെ പരാജയെപ്പടുത്തി എത്തിയ ബ്രസീലാണ്. മത്സരത്തിന്റെ 15 ആം മിനുട്ടിൽ ലൂയിസ് ബാൽബോയുടെ സെൽഫ് ഗോളിൽ അര്ജന്റീന ലീഡെടുത്തു.
22 ആം മിനുട്ടിൽ സാന്റിയാഗോ ലോപ്പസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി. 32 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി മൂന്നാം ഗോൾ നേടി. 69 ആം മിനുട്ടിൽ വെനിസ്വേല താരം പാബ്ലോ-ആന്ദ്രെസ് ഇബാര ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 70 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും അഗസ്റ്റിൻ റൂബർട്ടോ അർജന്റീനയുടെ നാലാം ഗോളും 78 ആം മിനുട്ടിൽ അഞ്ചാം ഗോളും നേടി.
We are in the 𝙦𝙪𝙖𝙧𝙩𝙚𝙧𝙛𝙞𝙣𝙖𝙡𝙨! 👏
— Selección Argentina in English (@AFASeleccionEN) November 21, 2023
🇦🇷 Argentina 5 🆚 0 Venezuela 🇻🇪
⚽️ Balbo (OG), S. López, Echeverri & Ruberto (x2) #ArgentinaNT | #U17WC pic.twitter.com/vKlfsarBDA
ഇക്വഡോറിനെ 3-1 ന് പരാജയപെടുത്തിയാണ് ബ്രസീൽ ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്.എസ്റ്റെവോ വില്ലിയന്റെയും ലൂയി ഹാൻറിയുടെയും ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഇൻഡോനേഷ്യയിലെ സെൻട്രൽ ജാവ പ്രവിശ്യയിലെ മനഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 ആം മിനുട്ടിൽ എസ്റ്റെവോ വില്ലിയൻ നേടിയ ഗോളിൽ ബ്രസീൽ ലീഡ് നേടി.ആദ്യ പകുതിയിൽ മൈക്കൽ ബെർമുഡെസ് ഇക്വഡോറിനായി സമനില ഗോൾ നേടി.
🇧🇷 Brazil are through to the Quarter-finals!@CBF_Futebol | #U17WC
— FIFA World Cup (@FIFAWorldCup) November 20, 2023
70 ആം മിനുട്ടിൽ വില്ലിയൻ ബ്രസീലിന്റെ ലീഡ് തിരിച്ചു പിടിച്ചു. ഇഞ്ചുറി ടൈമിൽ ലൂയി ഹാൻറി ബ്രസീലിന്റെ മൂന്നാം ഗോൾ നേടി വിജയമുറപ്പ്പിച്ചു.ഇതേ വേദിയിൽ നടന്ന മറ്റൊരു റൗണ്ട് 16 മത്സരത്തിൽ ക്വിം ജുനിയന്റിന്റെയും മാർക്ക് ഗുയുവിന്റെയും ഗോളുകൾക്ക് സ്പെയിൻ ജപ്പാനെ 2-1 ന് പരാജയപ്പെടുത്തി.സ്പെയിൻ ക്വാർട്ടറിൽ ജർമനിയെ നേരിടും. മെക്സികോയെ അഞ്ചു ഗോളുകൾക്ക് കീഴടക്കി മാലിയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.