അർജന്റീനയിൽ വെച്ച് നടക്കുന്ന അണ്ടർ 20 ഫിഫ വേൾഡ് കപ്പിൽ കിരീടം ലക്ഷ്യമാക്കിയാണ് ബ്രസീലിന്റെ പുതുതലമുറ കളിക്കാനിറങ്ങുന്നത്. അർജന്റീനയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പരാജയം രുചിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി തിരിച്ചുവന്നിരിക്കുകയാണ് ബ്രസീൽ ടീം.
ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ഇറ്റലിയുടെ അണ്ടർ 20 ടീമിനോട് പരാജയം ഏറ്റുവാങ്ങിയ ബ്രസീലുകാർ രണ്ടാം മത്സരത്തിൽ ഡോമിനികൻ റിപ്പബ്ലിക്കിന്റെ അണ്ടർ 20 ടീമിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് തകർത്തുവിട്ടത്.
സാവിയോ, ഗോമസ്, ജിയോവാനി തുടങ്ങിയ വിത്യസ്തമായ ആറ് ബ്രസീലിയൻ താരങ്ങളാണ് ഫിഫ വേൾഡ് കപ്പിൽ ദേശീയ ടീമിന് വേണ്ടി സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്‌ത ബ്രസീൽ ടീം രണ്ടാം പകുതിയിൽ നാല് ഗോളുകളാണ് സ്കോർ ചെയ്തത്. ഇതിനിടെ 85-മിനിറ്റിൽ ഡോമിനിക്കൻ റിപ്പബ്ലിക് താരം റെഡ് കാർഡ് കണ്ട് പുറത്തായത് ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ നേടാൻ ബ്രസീലിനെ സഹായിച്ചു.
ആറ് ഗോളുകളുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇറ്റലിയെ മറികടന്ന് കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് പ്രവേശിക്കാൻ ബ്രസീലിന് കഴിഞ്ഞു. ഗ്രൂപ്പിൽ രണ്ടിൽ രണ്ട് മത്സരങ്ങളും വിജയിച്ച നൈജീരിയയുടെ അണ്ടർ 20 ടീം ആറ് പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 3 പോയന്റുകൾ വീതമുള്ള ബ്രസീൽ, ഇറ്റലി ടീമുകൾ ഗ്രൂപ്പിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് തുടരുന്നത്.
⚽️✖️6 = 🇧🇷🥳#U20WC
— FIFA World Cup (@FIFAWorldCup) May 25, 2023
ഗ്രൂപ്പിലെ രണ്ടിൽ രണ്ട് മത്സരങ്ങളും തോൽവിയറിഞ്ഞ ഡോമിനിക്കൻ റിപ്പബ്ലിക് ടീം ബ്രസീലിനോടെറ്റ തോൽവിക്ക് പിന്നാലെ പുറത്തായി. ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ബ്രസീൽ നൈജീരിയയെയാണ് നേരിടുന്നത്, മറുഭാഗത് ഇറ്റലി vs ഡോമിനിക്കൻ റിപ്പബ്ലിക് ടീമിനെയും നേരിടും