പ്രമുഖ യുണൈറ്റഡ് താരങ്ങൾ ക്ലബ്ബ് വിടുന്നു..
സെർജിയോ റൊമേറോയും മർക്കോസ് റോജോയും ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹം ശക്തമാവുകയാണ്. അർജന്റീന താരങ്ങളുമായി ക്ലബ്ബ് ഇതുവരെയും പുതിയൊരു കരാറിൽ ഏർപെടാനുള്ള ചർച്ചകൾ നടത്തിയിട്ടില്ല.
ഇരു കളിക്കാരുടെയും കരാർ ഈ വരുന്ന വേനലിൽ അവസാനിക്കാനിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആയ ഒലെ താരങ്ങളെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ നിരക്കിൽ ഇറക്കുമെന്നു അദ്ദേഹവുമായിട്ടുള്ള ഇന്റർവ്യൂവിൽ വെളിപ്പെടുത്തി.
Marcos Rojo is in talks with Boca Juniors over a potential return to Argentina this month.
He last played for United in November 2019, and has entered the final six months of his contract and is widely expected to leave the club in the near future.#MUFC #MarcosRojo #Rojo pic.twitter.com/gRHUEZPfJH
— United Talk (@UnitedTalkUT) January 5, 2021
“ഇരുവരുടെയും കരാർ ഈ വരുന്ന വേനലിൽ അവസാനിക്കുകയാണ്. അവരുമായി പുതിയൊരു കരാറിൽ ഏർപെടാൻ ക്ലബ്ബ് ആഗ്രഹിക്കുന്നുമില്ല.” ഒലെ പറഞ്ഞു.
സെർജിയോ റൊമേറോ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ക്ലബ് അദ്ദേഹവുമായി പുതിയൊരു കരാറിൽ ഏർപടാത്തത് അദ്ദേഹത്തെ വല്ലാണ്ടെ ചൊടിപ്പിച്ചിരുന്നു.
🔴🔴Sergio Romero has said goodbye to Manchester United staff ahead of a possible transfer this month, according to MEN Sport.#SergioRomero #Romero #manutd #ManUnited #MUFC #MUFCunite
[📷:Getty] pic.twitter.com/H0efRJ8nmX— MUFC unite (@MUFCunite) January 7, 2021
യുണൈറ്റഡിൽ നിന്നും ഈ മാസം കൂടുമാറുന്ന മറ്റൊരു കളിക്കാരനാണ് ഇഖാല്ലോ. 31കാരനായ സ്‌ട്രൈക്കറുടെ വായ്പ കരാർ ഈ ജനുവരിയിൽ അവസാനിക്കാനിരിക്കെ യുണൈറ്റഡ് കരാർ നീട്ടാനുള്ള നടപടികളിൽ ഇതുവരെയും ഏർപെട്ടിട്ടില്ല.
ആവശ്യമില്ലാത്ത താരങ്ങളെ വിറ്റൊഴുവാക്കുന്ന യുണൈറ്റഡ്, വൻ താരങ്ങളെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കുകയാണ്.