വൻ താരനിരയുമായി തങ്ങളുടെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിൽ നിരാശാജനകമായ തുടക്കാമാണ് ലഭിച്ചത്. റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും മികച്ച പ്രകടനം യുണൈറ്റഡിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരെ സ്വന്തം മൈതാനത്തു വഴങ്ങിയ തോൽവികൾ പരിശീലകൻ സോൾഷ്യറുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.
യുണൈറ്റഡിന്റെ പ്രകടനം സോൾസ്ജെയറിന്റെ ഭാവിയെക്കുറിച്ച് വീണ്ടും സംശയം ജനിപ്പിക്കുന്നു, കൂടാതെ പിച്ചിലെ ഫലങ്ങൾ ഡ്രസ്സിംഗ് റൂമിൽ ഒരു വിള്ളലുണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, നോർവീജിയൻ ബോസിൽ നിന്ന് വേണ്ടത്ര നിർദ്ദേശം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് നിരവധി മുതിർന്ന കളിക്കാർ പരാതിപ്പെടുകയും ചെയ്തു. കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളിൽ ആറെണ്ണവും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു . പലപ്പോഴും നോർവീജിയന്റെ ഇഷ്ട താരങ്ങൾക്ക് മാത്രമാണ് ടീമിൽ ഇടം ലഭിക്കുന്നത്.ഡോണി വാൻ ബീക്ക്, ജെസ്സെ ലിംഗാർഡ്, സാഞ്ചോ എന്നി താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാറില്ല. ടീമംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും റിപോർട്ടുകൾ വന്നിരുന്നു.
▪️ Stars feel they are not getting enough direction
— MailOnline Sport (@MailSport) November 7, 2021
▪️ Ronaldo is alarmed by the drop in standards
▪️ Players sympathise with van de Beek
Man United are now giving serious consideration to axing Solskjaer as players turn on manager | @ChrisWheelerDM https://t.co/hEIrqjtoHx pic.twitter.com/mX3SrFV6V9
12 വര്ഷങ്ങള്ക്ക് ശേഷം ക്ലബ്ബിൽ തിരിച്ചെത്തിയ റൊണാൾഡോയും ക്ലബ്ബിന്റെ നിലവാര തകർച്ചയിൽ നിരാശ പ്രകടിപ്പിച്ചു. ഈ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തുന്ന ചുരുക്കം ചിലരിൽ ഒരാളാണ് റൊണാൾഡോ.കൂടാതെ ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഒമ്പത് ഗോളുകളോടെ ക്ലബ്ബിന്റെ മുൻനിര ഗോൾ സ്കോറർ കൂടിയാണ് പോർച്ചുഗൽ ക്യാപ്റ്റൻ.ഗ്രീൻവുഡ്,ബ്രൂണോ എന്നിവർക്ക് നാല് ഗോൾ വീതം മാത്രമാണ് നേടാനായത്.
BREAKING: #MUFC have no plans to replace manager Ole Gunnar Solskjaer despite Saturday's defeat in the Manchester derby ❌
— Sky Sports News (@SkySportsNews) November 8, 2021
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഓൾഡ് ട്രാഫോർഡിലെ സോൾസ്ജെയറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുകയാണ്.നോർവീജിയന്റെ പകരക്കാരനായി ലെസ്റ്റർ സിറ്റിയുടെ ബോസ് ബ്രണ്ടൻ റോഡ്ജേഴ്സുമായി പ്രീമിയർ ലീഗ് ഭീമന്മാർ “വാക്കാലുള്ള കരാറിൽ” എത്തിയതായി CoughOffside അവകാശപ്പെട്ടു.എന്നാൽ സീസൺ അവസാനം വരെ നോർവീജിയൻ ക്ലബ്ബിൽ ഉണ്ടാവും എന്നാണ് യുണൈറ്റഡിൽ നിന്നുള്ള റിപോർട്ടുകൾ.