വിരമിക്കാൻ പോവുന്ന താരത്തെ പിടിച്ചാണ് സൈൻ ചെയ്തിരിക്കുന്നത്, യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച് മുൻ ഇതിഹാസതാരം.

ഈ ട്രാൻസ്ഫർ ജാലകത്തിലെ അവസാനദിവസം രണ്ട് സൈനിങ്ങുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. മുൻ പിഎസ്ജി താരം എഡിൻസൺ കവാനി അതിലൊരു താരമായിരുന്നു. ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ മൊത്തം രണ്ട് വർഷത്തെ കരാറിലാണ് യുണൈറ്റഡ് ക്ലബ്ബിൽ എത്തിച്ചത്. സഞ്ചോ, ഡെംബലെ എന്നീ യുവതാരങ്ങളെ ലക്ഷ്യമിട്ട യുണൈറ്റഡിന് അവസാനം മുപ്പത്തിമൂന്നുകാരനായ കവാനി തൃപ്തിപ്പെടേണ്ട വരികയായിരുന്നു.

ഈ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ രൂപത്തിൽ വിമർശിച്ചിരിക്കുകയാണ് മുൻ ഇതിഹാസതാരം പോൾ സ്ക്കോൾസ്. പുതുതായി സ്റ്റേഡിയം ആസ്ട്രോക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം യുണൈറ്റഡിനെതിരെ ആഞ്ഞടിച്ചത്. വിരമിക്കാൻ പോവുന്ന ഒരു താരത്തെ പിടിച്ച് സൈൻ ചെയ്തത് വളരെയധികം വിചിത്രമായി തോന്നുന്നു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ഒന്നുകിൽ അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പ് സൈൻ ചെയ്യപ്പെടേണ്ട താരമാണ് കവാനിയെന്നും അതല്ലെങ്കിൽ രണ്ടോ മൂന്നോ മാസത്തിനു വേണ്ടി മാത്രം ലോണിൽ എത്തിക്കേണ്ട താരമാണ് കവാനിയെന്നും, അതല്ലാതെ രണ്ട് വർഷത്തെ കരാറിലൊന്നും താരത്തെ എത്തിക്കേണ്ട ഒരു ആവിശ്യവുമില്ലായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

” എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. തീർച്ചയായും ഒരു കാലത്ത് കവാനി മികച്ച ഒരു സ്‌ട്രൈക്കർ ആയിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹത്തിന് മുപ്പത്തിമൂന്ന് വയസ്സായി. കണ്ടിട്ട് അദ്ദേഹം വിരമിക്കാൻ പോവുകയാണ് എന്ന് തോന്നുന്നു. അദ്ദേഹത്തെ പിടിച്ചാണ് സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക്‌ വേണ്ടി കൂടുതലൊന്നും കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പായിരുന്നുവെങ്കിൽ തീർച്ചയായും ഇത് മികച്ച ഒരു സൈനിങ്‌ ആയിരുന്നേനെ. പക്ഷെ ഇപ്പോൾ അദ്ദേഹത്തിന് നിങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സാധിക്കില്ല ” പോൾ സ്ക്കോൾസ് തുടർന്നു.

” മുമ്പ് അലക്സ് ഫെർഗൂസൻ ഹെൻറിക്ക് ലാർസനെ സൈൻ ചെയ്ത പോലെ ആയിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നു. അന്ന് അദ്ദേഹത്തെ 35-ആം വയസ്സിൽ കുറച്ചു മാസങ്ങൾക്ക്‌ വേണ്ടി മാത്രമാണ് സൈൻ ചെയ്തത്. ആ ഗ്യാപ് ഫിൽ ചെയ്യുകയും ചെയ്തു. അത്പോലെ കുറച്ചു മാസങ്ങൾക്ക്‌ വേണ്ടി മാത്രമാണ് കവാനിയെ സൈൻ ചെയ്തിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നു. അല്ലാതെ കവാനിയുമായി രണ്ട് വർഷത്തെ കരാറിൽ ഏർപ്പെടേണ്ട ഒരു ആവിശ്യവുമില്ലായിരുന്നു. വളരെയധികം വിചിത്രമായാണ് ഈ കാര്യങ്ങളെ എനിക്ക് അനുഭവപ്പെടുന്നത് ” അദ്ദേഹം അവസാനിപ്പിച്ചു.

Rate this post
cavaniEnglish Premier LeagueManchester United