‘അൺസ്റ്റോപ്പബിൾ ലയണൽ മെസ്സി’ : ഗോളടിച്ചുകൂട്ടുന്ന മെസ്സിയെക്കണ്ട് അത്ഭുതപ്പെട്ട് ആരാധകർ |Lionel Messi

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.36 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയത് പലരെയും അത്ഭുതപെടുത്തിയിരുന്നു.

എന്നാൽ ഫുട്ബോളിൽ ഇനി കൂടുതലൊന്നും നേടാനില്ല എന്ന ചിന്തയാണ് സൂപ്പർ താരത്തെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്നത് വ്യകതമാണ്.ഇന്റർ മിയാമിയിലേക്ക് എത്തിയതിന് ശേഷം അർജന്റീനിയൻ സൂപ്പർതാരം തന്റെ സാന്നിധ്യം അറിയിക്കാൻ സമയം പാഴാക്കിയില്ല.മെസ്സി നിസ്സംശയമായും MLS ലെ ഏറ്റവും വലിയ താരമാണ്.ലീഗ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരമാണ്. അത്കൊണ്ട് തന്നെ ഇന്റർ മിയമിക്കായി മെസ്സി കളിക്കുമ്പോൾ എല്ലാ കണ്ണുകളും അദ്ദേഹത്തിലായിരിക്കും.

ഇന്നലെ ലീഗ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ ഇന്റർ മിയാമിയിൽ മൂന്നാം മത്സരം മാത്രം കളിക്കുന്ന മെസ്സിയുടെ ഗോളുകളുടെ എന്ന അഞ്ചായി ഉയർന്നു.തുടർച്ചായായ് തോൽവികളാൽ വളഞ്ഞിരുന്ന ഇന്റർ മിയാമി മെസ്സിയുടെ വരവോടെ തുടർച്ചായായ മൂന്നു മത്സരങ്ങളിൽ വലിയ വിജയം നേടുകയൂം ചെയ്തു. ഇന്നലെ ഒർലാൻഡോക്കെതിരെ നടന്ന മത്സരത്തിൽ റോബർട്ട് ടെയ്‌ലറുടെ മനോഹരമായ ക്രോസിൽ നിന്നുള്ള മികച്ച വോളിയിലൂടെ മെസ്സി ആദ്യ പകുതിയിൽ തന്നെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.ജോസെഫ് മാർട്ടിനെസിന്റെ മനോഹരമായ ക്രോസിൽ നിന്നുള്ള മറ്റൊരു മികച്ച വോളിയിൽ നിന്നും രണ്ടാം ഗോൾ കൂട്ടിച്ചേർത്തു.

മെസ്സിയ്ട്ട് വരവ് ഇന്റർ മിയാമി ടീമിൽ മാത്രമല്ല അമേരിക്കൻ ഫുട്ബോളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്.മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോൾ തുടർച്ചയായി വിജയിച്ചിരിക്കുകയാണ്. മെസ്സിയുടെ വരവ് ഇന്റർ മിയാമി ഉണ്ടാക്കിയിട്ടുള്ള പ്രഭാവം ഊഹിക്കാവുന്നതിനുമപ്പുറമാണ്. ക്രൂസ് അസൂളിനെതിരായ അരങ്ങേറ്റ മത്സരത്തിന്റെ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി അരങ്ങേറ്റം ഗംഭീരമാക്കി.മെസ്സിയുടെ അരങ്ങേറ്റം കണ്ട് ഇന്റർമിയാമിയുടെ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

ലീഗ് കപ്പിൽ അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ 4-0 ത്തിന്റെ വിജയം ഇന്റർ മിയാമി നേടിയപ്പോൾ ആരാധകരെ ഒരിക്കൽക്കൂടി കയ്യിലെടുക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മേജർ ലീഗ് സോക്കറിൽ ഏറ്റവും താഴെ തട്ടിലുള്ള ഇന്റർ മിയാമിയെ പ്ലെ ഓഫ് സ്പോട്ടിൽ എത്തിക്കുക എന്ന വലിയ ദൗത്യമാണ് മെസ്സിക്ക് മുന്നിലുള്ളത്.

5/5 - (1 vote)
Lionel Messi