ലോകഫുട്ബോളിലെ അടുത്ത തലമുറയെ സൃഷ്ടിക്കുന്ന അണ്ടർ 20 ഫിഫ വേൾഡ് കപ്പിന് അർജന്റീനയുടെ മണ്ണിൽ അവസാനം കുറിച്ചു. യൂറോപ്യൻ കരുത്തിനെ ലാറ്റിൻ അമേരിക്കയുടെ മണ്ണിൽ കുഴിച്ചുമൂടി ലാറ്റിൻ അമേരിക്കൻ വമ്പൻമാരായ ഉറുഗായ് തങ്ങളുടെ ആദ്യത്തെ അണ്ടർ 20 ഫിഫ വേൾഡ് കപ്പ് അർജന്റീനയിലെ കാണികളെ സാക്ഷിയാക്കി ഉയർത്തി.
അണ്ടർ 20 ഫിഫ വേൾഡ് കപ്പ് ആദ്യം നടത്താൻ തീരുമാനിച്ചത് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയിലാണ്, എന്നാൽ മുസ്ലിം മജോറിറ്റി രാജ്യമായ ഇന്തോനേഷ്യ ഇസ്രായേൽ ടീം തങ്ങളുടെ നാട്ടിൽ കളിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് കിക്ക്ഓഫീനു ഒരു മാസം മുൻപ് തന്നെ ടൂർണമെന്റ് അർജന്റീനയിലേക്ക് മാറ്റിയത്. ഫലസ്തീനിലെ ഗസ്സയിലും മറ്റും സ്ഥലങ്ങളിലായി മുസ്ലിംകൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇസ്രായേലിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി രാജ്യങ്ങൾ നേരത്തെ മുതൽ തന്നെ ഫിഫക്ക് പരാതികൾ നൽകിയിരുന്നു,.
അർജന്റീനയിൽ നടന്ന ടൂർണമെന്റിൽ അർജന്റീനയും ബ്രസീലുമെല്ലാം പാതിവഴിയിൽ വീണുപോയപ്പോൾ ഫൈനൽ മത്സരം വരെയെത്തിയത് യൂറോപ്പിൽ നിന്നുമുള്ള ഇറ്റലിയും ലാറ്റിൻ അമേരിക്കൻ ടീമായ ഉറുഗായ്മാണ്. ഏറെ ആവേശത്തോടെ കളി കാണാൻ അർജന്റീനയിലെ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ വന്ന ആയിരങ്ങളെ സാക്ഷിയാക്കിയാണ് കിക്ക്ഓഫ് കുറിച്ചത്.
CHAMPIONS! 🏆@Uruguay | #U20WC pic.twitter.com/hVS4OBGX5g
— FIFA World Cup (@FIFAWorldCup) June 11, 2023
ലോകകപ്പിന്റെ ഫൈനൽ മത്സരം ആരംഭിച്ച് ആദ്യ പകുതി പിന്നിടുമ്പോഴും ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 86-മിനിറ്റിൽ ലൂസിയാനോ റോഡ്രിഗസ് നേടുന്ന വിജയഗോളാണ് ഉറുഗായ്ക്ക് ഫിഫ വേൾഡ് കപ്പ് കിരീടം നേടികൊടുത്തത്. അണ്ടർ 20 ഫിഫ വേൾഡ് കപ്പ് ആദ്യമായാണ് ഉറുഗായ് നേടുന്നത്.