മെസിയുടെ ഫിറ്റ്നസിനെകുറിച്ചും ഉറുഗ്വേക്കെതിരെ വിജയത്തെക്കുറിച്ചും അഭിപ്രായവുമായി സ്കലോണി

ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ കുതിപ്പ് തുടരുകയാണ് അരാജന്റീന .ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അവർ ഖത്തറിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.ആദ്യ പകുതിയിൽ ഏഞ്ചൽ ഡി മരിയ നേടിയ മനോഹരമായ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. സൂപ്പർ താരം ലയണൽ മെസ്സി രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇന്നിറങ്ങിയത്.ലയണൽ സ്‌കലോനി തന്റെ അവസാന 27 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.

ഉറുഗ്വേക്കെതിരെ ടീമിന്റെ 1-0 വിജയത്തെക്കുറിച്ചും ലയണൽ മെസ്സിയുടെ ഫിറ്റ്നസെക്കുറിച്ചും അഭിപ്രായവുമായി എത്തിയിരിക്കുകയാണ് അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി. ” പരിക്കിന്റെ പിടിയിലാരുന്ന ലയണൽ മെസ്സിക്ക് പിഎസ്ജി യുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു .മെസ്സിയെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കില്ല എന്ന് തന്നെയാണ് വിചാരിച്ചതെങ്കിലും ബ്രസീലിനെതിരായ മത്സരത്തിൽ തയ്യാറെടുക്കാനാണ് താരത്തെ ഇന്നത്തെ മത്സരത്തിൽ കുറച്ചു സമയം ഇറക്കിയതെന്ന് സ്കെലോണി പറഞ്ഞു “.

“ഏതാണ്ട് യോഗ്യത നേടാനുള്ള അവസരം ഞങ്ങൾക്കുണ്ടായിരുന്നു ,വിജയിക്കേണ്ട ചില സമയങ്ങളുണ്ട് .ഇന്ന് ഞങ്ങൾക്ക് അത് ലഭിച്ചു. തീർച്ചയായും ഞങ്ങൾ നന്നായി കളിച്ചില്ല, പക്ഷേ അത് കണക്കിലെടുക്കുന്നു. “ലിസാൻഡ്രോയെ മാർട്ടിനസ് ഉൾപ്പെടുത്താനും അഞ്ച് പേരുടെ പ്രതിരോധ നിര തീർക്കാനുമുള്ള ഒരു ഓപ്‌ഷനുണ്ടായിരുന്നു എന്നാൽ എക്‌സിക്വയൽ പലാസിയോസിനെ തിരഞ്ഞെടുത്തു കാരണം ഞങ്ങൾക്ക് പ്രധാനം ഗോളിലായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

“നന്നായി കളിക്കാൻ കഴിയാത്ത സമയങ്ങളുണ്ട്.ആ സമയത്ത് കളിയുമായി ഇണങ്ങിച്ചേരുകയാണ് വേണ്ടതെന്നും. ഞങ്ങൾ കളിയുമായി ഇണങ്ങി ചേർന്നെന്നും അതൊരു പ്രധാന സൂചനയാണ്, ഒരു ടീമെന്ന നിലയിൽ ഇത് നല്ലതാണ്. ഈ അര്ജന്റീന ടീമിനെ പരിശീലിപ്പിക്കുന്നത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്നും സ്കെലോണി പറഞ്ഞു”. 17 ആം തീയതി യോഗ്യത ഉറപ്പാക്കിയ ബ്രസീലുമായിട്ടാണ് അര്ജന്റീനയ്ട്ട് അടുത്ത മത്സരം. ബ്രസീലിനെതിരെ മെസ്സി മുഴുവൻ സമയവും കളിക്കും.

Rate this post