പരിക്ക് ഗുരുതരം, അഡ്രിയാൻ ലൂണ ഈ സീസണിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല |Kerala Blasters | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശ നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ മുട്ടിന് ഗുരുതര പരിക്ക് പറ്റിയിരിക്കുകയാണ്. താരത്തിന് ഈ സീസൺ തന്നെ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് ലൂണക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. സര്‍ജറി വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരനാണ് ഈ വിവരം പുറത്ത് വിട്ടത്. പനമ്പിള്ളി നഗര്‍ മൈതാനിയില്‍ നടന്ന പരിശീലനത്തിനിടെയാണ് അഡ്രിയാന്‍ ലൂണയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. ഈ ആഴ്ച്ച തന്നെ മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നുമാണ് സൂചന.ശസ്ത്രക്രിയക്ക് ശേഷം ദീർഘനാൾ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും. വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്ക് സീസണ്‍ അവസാനമാകും. അതിനാൽ തന്നെ ഈ സീസണിൽ ലൂണക്ക് ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇതിനെക്കുറിച്ച് ക്ലബ് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും ഇറക്കിയിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിച്ചത് ക്ലബ്ബിന്റെ ഈ സീസണിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ ലൂണക്ക് പകരം മറ്റൊരു വിദേശ താരത്തിനെ ഈ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടതുണ്ട്. 2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ അഡ്രിയാന്‍ ലൂണ ടീമിന്റെ അവിഭാജ്യ ഘടകമാണ്.

ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. മിഡ്ഫീല്‍ഡ് ജനറലായ ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താന്‍ ടീം നിര്‍ബന്ധിതരാകും.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും മൈതാനത്തിറങ്ങിയ ലൂണ മൂന്ന് ഗോളുകളാണ് അടിച്ചത്‌, 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Rate this post