ഇന്ത്യൻ ഫുട്ബോളിനെ മാത്രമല്ല കായിക രംഗത്തെ മുഴുവൻ പിടിച്ചു കുലുക്കിയ വിവാദങ്ങളിലൂടെയാണ് ഇന്ത്യൻ സൂപ്പർ താരം സന്ദേശ് ജിംഗൻ കടന്നു പോയത്. ഒരു കായിക താരം എങ്ങനെ പെരുമാറരുത് എന്നതിന് ഉത്തമോദാഹരണമാണ് ജിംഗൻ.ശനിയാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് ശേഷം സ്ത്രീകൾക്കെതിരെ നടത്തിയ വിവിധ പരാമർശമാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പിടിച്ചുലച്ച് കളഞ്ഞത്.
“സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശം സന്ദേശ് ജിങ്കനെ പോലൊരു സീനിയർ ഫുട്ബോൾ താരത്തിൽ നിന്നും ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല. വിവാദം ശക്തമായതിനെ തുടർന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നാൽ അതിന്നും ആരാധകരെ തൃപ്തി പെടുത്തുന്നതെയിരുന്നില്ല. പ്രതിഷേധത്തെ തുടർന്ന് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരമായാണ് ജിങ്കനെ കാണുന്നത്. 2014 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ ജിങ്കൻ കഠിനാധ്വാനത്തിന്റെ പര്യമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഒരു മോശം കമന്റിലൂടെ താൻ ഇതുവരെ വളർത്തിടുത്ത എല്ലാ പേരും കളഞ്ഞു കുളിക്കുകയും ചെയ്തു. ജിങ്കൻ എന്ന ഫോട്ട്ബോൾ താരത്തെ തുടക്ക കാലത്ത് വലിയ പിന്തുണയോടെ വളർത്തി കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരെ തന്നെയാണ് താരം മോശം അഭിപ്രായം പറഞ്ഞത് എന്നത് ആയിരകണക്കിന് വരുന്ന ആരാധകരുടെ നെഞ്ച് തകർക്കുന്ന ഒന്ന് തന്നെയായിരുന്നു. ജിങ്കന് ആദരവർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ നമ്പർ 21 മറ്റാർക്കും നൽകില്ലെന്നും താരം ക്ലബ് വിട്ടപ്പോൾ അധികൃതർ അറിയിക്കുകയും. ഇത്രയധികം ബഹുമാനവും ആധാരവും നൽകിയിട്ടും തിരിച്ചു കൊത്തുന്ന സ്വഭാവം തന്നെയാണ് ജിങ്കൻ പുറത്തെടുത്തത്.
🚨 | Sandesh Jhingan releases a video on his controversial remarks.
— 90ndstoppage (@90ndstoppage) February 21, 2022
"Truly sorry for what shouldn't have been said, will try to be a better proffessional and human being."
Also requests people not to direct hate towards his family. 🙏❌#ISL pic.twitter.com/NTY95dpE9t
സന്ദേശ് ജിങ്കൻ എന്ന പേര് ഇന്ത്യയിൽ നാല് പേര് അറിയുന്നുണ്ടെങ്കിൽ അതിൻറെ ഏറ്റവും പ്രധാന കാരണക്കാർ കേരളബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.അതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. ടീം വിട്ടുപോയിട്ടും അദ്ദേഹത്തോട് എല്ലാവർക്കും ഒരു ബഹുമാനം ഉണ്ടായിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം സംഭവത്തോട് കൂടി ചെറിയ സ്നേഹം പോലും ഇല്ലായ്മ ചെയ്യുന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.
സന്ദേശ് ജിംഗനെതിരെ പ്രതിഷേധം ആളിക്കത്തിയതോടെ 21 ആം നമ്പർ ജേഴ്സി തിരിച്ചു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായിമയായ മഞ്ഞപ്പട ജിംഗന്റെ ബാനര്‍ കത്തിച്ചു. ജിങ്കനുവേണ്ടി ആരാധകര്‍ ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൂറ്റന്‍ ബാനറാണ് കത്തിച്ചത്. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ കൂട്ടാമായി ജിംഗന്റെ അക്കൗണ്ട് ആരാധകര്‍ അണ്‍ഫോളോയും ചെയ്യുന്നുണ്ട്.വരും ദിവസങ്ങളിൽ എല്ലാം ജിങ്കനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.
2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേർജിങ് പ്ലയെർ പുരസ്കാരത്തിന് സന്ദേശ് അർഹനായിരുന്നു. രണ്ട് ഐഎസ്എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻ കൂടിയയായിരുന്നു ജിംഗൻ.ജിംഗൻ ഇതുവരെ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബഗാനിൽ നിന്നും പ്രമുഖ ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് മാറിയെങ്കിലും ഒരു മത്സരം പോലും കളിക്കാതെ താരം ഇന്ത്യയിലേക്ക് തിരിച്ചു പൊന്നു.