“വൽവെർദെയെ പുറത്താക്കിയത് ശരിയല്ല”

ഓരോ ബാർസ ആരാധകനും വായിക്കേണ്ടത്. വാൽവെർദെയെ പുറത്താക്കി സെറ്റിയൻ വന്നപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കണ്ട പോസ്റ്റ്‌

സീസൺ പകുതി മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് വാൽവെർദെയുടെ ബാർസ. ചാമ്പ്യൻസ് ലീഗിൽ മരണഗ്രൂപ്പിൽ നിന്നും ഡോർട്മുണ്ട്, ഇന്റർ മിലാൻ എന്നീ ശക്തരായ ടീമുകളെ മറികടന്ന് ഗ്രൂപ്പ് ചാംമ്പ്യൻസ് ആയി നോക്ക്ഔട്ട് റൗണ്ടിലും പ്രവേശിച്ചിട്ടുണ്ട്. പുറത്താക്കുന്നുണ്ടെങ്കിൽ മുന്നേ അവസരം ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോ പുറത്താക്കിയത് അനവസരത്തിൽ ആണ് എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ചില ഓർമ്മപ്പെടുത്തലുകൾ അത്യാവശ്യവുമാണ്.റിയൽ മാഡ്രിഡ്‌ അടക്കമുള്ള ലീഗിൽ ബാക്ക് to ബാക്ക് ലീഗ് കിരീടം നേടുന്നത് ചില്ലറ കാര്യമല്ല എന്ന ഓർമപ്പെടുത്തൽ. നിലവിലെ ചാമ്പ്യന്മാരും നിലവിലെ ഒന്നാം സ്ഥാനക്കാരും ആണെന്ന ഓർമ്മപ്പെടുത്തൽ. സൂപ്പർ കപ്പ്‌ ലെ തോൽവി ആണ് പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കാരണമെങ്കിൽ ചില വസ്തുതകൾ പറയാതിരിക്കാൻ നിർവാഹമില്ല.

സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഫുടബോളിനെ ബിസിനസ്‌ ലക്ഷ്യത്തിലേക്ക് കൊണ്ടുപോയതിന്റെ ഇരയാണ് വാൽവേർദേ. ടൂർണമെന്റ് നിയമത്തിൽ ഭേദഗതി വരുത്തി ലാലിഗയിൽ രണ്ടാം സ്ഥാനക്കാരായ റിയൽ മാഡ്രിഡ്‌ നെയും മൂനാം സ്ഥാനക്കാരായ അത്ലറ്റികോയെയ്യും പങ്കെടുപ്പിച് സൗദിയിയുമായി ഫിനാൻഷ്യൽ കരാർ ഉണ്ടാക്കി പണം മാത്രം ലക്ഷ്യം വെച്ച് നടത്തിയ ടൂർണമെന്റ്. ആർക്കായിരുന്നു സൂപ്പർ കപ്പ്‌ കളിക്കാൻ അർഹത? നിയമപ്രകാരം കോപ്പഡെൽറേ ചാമ്പ്യന്മാരായ വലൻസിയയും ലാലിഗ ചാമ്പ്യന്മാരായ ബാഴ്സയും തമ്മിൽ നടക്കേണ്ട ഫൈനൽ. വസ്തുത പറഞ്ഞു എന്ന് മാത്രം. സൂപ്പർ കപ്പ്‌ ലെ 90 മിനുട്ടിൽ 80 മിനുട്ടും മൈതാനം അടക്കിഭരിച്ചിട്ടും നിർഭാഗ്യം കൊണ്ടും ഡിഫൻഡീവിലെ അശ്രദ്ധ കൊണ്ടും ക്ഷണിച്ചു വരുത്തിയ തോൽവിമാത്രമായിരുന്നു അത്. ഏതായാലും ബാർസ കണ്ടെത്തിയ കോച്ച് ഏറ്റവും അർഹനായ ആൾ തന്നെയാണ്. ബാർസയുടെ തനതായ ശൈലി നന്നായി വശമുള്ളവൻ ആണെന്ന് റിയൽ ബെറ്റിസ്‌ ന്റെ മത്സരങ്ങൾ കണ്ടവർക്ക് മനസിലാവും. പുതിയ കോചിനും ടീമിനും ആശംസകൾ നേരുന്നു
✍🏻അനീസ് മാണിയൂർ

Rate this post