അർജന്റീന താരങ്ങൾക്ക് യൂറോപ്യൻ ക്ലബ്ബുകളിൽ പ്രിയമേറുകയാണ്. അണ്ടർ 17 ലോകകപ്പ് കളിച്ച പല താരങ്ങളെയും യൂറോപ്യൻ വമ്പന്മാർ ലക്ഷ്യം വയ്ക്കുകയാണ്. ലയണൽ മെസ്സിയുടെ പിൻഗാമി എന്നറിയപ്പെടുന്ന ക്ലൗഡിയോ എചവെരിയെ ഇതിനോടകം തന്നെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി കഴിഞ്ഞു.
താരവുമായി ഡീൽ ചെയ്ത ശേഷം മാഞ്ചസ്റ്റർ സിറ്റി റിവർ പ്ലേറ്റിലേക്ക് തന്നെ ലോണിൽ വിട്ടിരിക്കുകയാണ്,അടുത്ത സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേരും.ഇപ്പോഴിതാ മറ്റൊരു യുവതാരം കൂടി പ്രീമിയർ ലീഗിലേക്ക് ചേക്കേറിയിരിക്കുന്നു.അർജന്റീന ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സിന്റെ വലിന്റൈൻ ബാർകോയെയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൻ സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസൺ വരെ മാക് അലിസ്റ്ററും ബ്രൈറ്റനു വേണ്ടി ബൂട്ട് കെട്ടിയിരുന്നു. ലോകകപ്പ് നേടിയശേഷം ലിവർപൂളിലേക്ക് താരം ചേക്കേറി. ബ്രൈറ്റനു വേണ്ടി നിലവിൽ മറ്റൊരു അർജന്റീന താരം കൂടി കളിക്കുന്നുണ്ട്. മുന്നേറ്റ നിരയിൽ കളിക്കുന്ന ഫക്കുണ്ടോ ബുവൊനാനോട്ടെ ആൽബസിലേറ്റ രക്തമാണ്.
🚨🔵 Valentín Barco to Brighton, here we go! Today is Barco deal day after decision to trigger $10m release clause from Boca as reported last week.
— Fabrizio Romano (@FabrizioRomano) January 10, 2024
🇦🇷 2004 born talent will complete initial tests for #BHAFC in Argentina.
Barco will also sign the contract later today, done deal. pic.twitter.com/1ei6vDdVrK
10 മില്യൺ യൂറോ നൽകിയാണ് ബൊക്കാ ജൂനിയേഴ്സില്‍ നിന്നും വാലന്റിൻ ബാർകോയെ ബ്രൈറ്റൺ സ്വന്തമാക്കിയിരിക്കുന്നത്. 2004ൽ ജനിച്ച ബാർക്കോയെ മസ്കരനോ നയിക്കുന്ന ഒളിമ്പിക്സിനുള്ള അർജന്റീന അണ്ടർ 23 യോഗ്യത ടീമിൽ ഇടം നേടിയിട്ടുണ്ട്. താരത്തെ അർജന്റീന ടീമിനൊപ്പം കളിക്കാൻ ബ്രൈറ്റൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 22ആം തീയതിയാണ് ഒളിമ്പിക്സിനുള്ള അർജന്റീനയുടെ ആദ്യ യോഗ്യതാ മത്സരം. പരാഗ്വയാണ് എതിരാളികൾ.
🇦🇷Valentín Barco, if clubs need a LB or LM
— TheSecretScout (@TheSecretScout_) January 5, 2024
Go and get this 19-year-old this month.
Or you’ve missed your chance
pic.twitter.com/77TkcidUHQ