2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പമുള്ള താരമാണ് മലയാളി വിങ്ങർ പ്രശാന്ത്. ബ്ലാസ്റ്റേഴ്സിലെത്തിയ എല്ലാ പരിശീലകരും താരത്തെ ഒരു പകരക്കാരനായാണ് കണക്കിയത്.ഒരു സബ്ബായി ഇറങ്ങുന്ന കളിക്കാരനാവശ്യമായ മികവും വേഗതയും പ്രശാന്തിനുണ്ട്. വേഗത്തിൽ എതിൽ ഗോൾ പോസ്റ്റിലെത്തി ക്രോസ് നൽകി ഗോളവസരം സൃഷ്ടിക്കുന്ന താരം തന്നെയാണ് പ്രശാന്ത്.
മിന്നൽ പിണറായ് വേഗത കൊണ്ട് എതിരാളികളെ മറികടന്ന് ത്രൂ പാസുകളും ക്രോസുകളും നൽകാനും താരത്തിന് കഴിവുണ്ട്. എന്നാൽ തന്റെ മികവിനുള്ള അംഗീകാരം പലപ്പോഴും ആരാധകരിൽ നിന്നും ക്ലബ്ബിൽ നിന്നും ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ആധുനിക കാലഘട്ടത്തിൽ ഒരു കായിക താരത്തിന് തന്റെ തെറ്റുമ്പോൾ ഒളിക്കാൻ കുറച്ച് സ്ഥലങ്ങളേ ഉള്ളൂ. പലപ്പോഴും കളിക്കാരുടെ തെറ്റുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങേണ്ടിയും വരും.
അങ്ങനെയുള്ള വിമർശനം നന്നായി ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയാണ് പ്രശാന്ത്. കഴിഞ്ഞ സീസണിൽ തനിക്കെതിരെ ഉയർന്നു വന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കെതിരെ ഒഡീഷയ്ക്കെതിരെ സ്കോർ ചെയ്തതിന് ശേഷമുല്ല ആഘോഷം ഇതിനോടുള്ള ഒരു പ്രതികരണം തന്നെയായിരുന്നു.തന്റെ ഗോളിന് ശേഷം, 24-കാരൻ ഫോണിൽ മെസേജ് ടൈപ്പ് ചെയ്ത് ആർക്കോ അയക്കുന്നത് പോലെ ആഗ്യം കാണിച്ച് അത് കിക്ക് ചെയ്യുകയായിരുന്നു.
🆒 as a 🥒@prasanth2406 held his nerve in front of goal and produced a calm finish for @KeralaBlasters 👌#KBFCOFC #HeroISL #LetsFootball pic.twitter.com/dVrTR4URIb
— Indian Super League (@IndSuperLeague) December 5, 2021
എണ്ണിയാലൊടുങ്ങാത്ത തവണ ഓൺലൈൻ ആരാധകരുടെ പരിഹാസത്തിനും പുഛത്തിനും സൈബർ ബുള്ളിയിങ്ങിനും അപമാനത്തിനും ഇരയായ താരമാണ് പ്രശാന്ത്. ഈ സീസണിൽ ആരാധകരിൽ നിന്നും കൂടുതൽ പിന്തുണ വിങ്ങർ പ്രതീക്ഷിക്കുന്നുണ്ട്. പകരക്കാരനായി ഇറങ് കളിയുടെ ഗതി മാറ്റാൻ കഴിവുള്ള താരമാണ് 25 കാരൻ. വരുന്ന സീസണിൽ പ്രശാന്തിൽ നിന്നും പലതും പ്രതീക്ഷിക്കാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.