ജനുവരി ട്രാൻസ്ഫർ ജാലകത്തെ തുടർന്ന് ലാ ലീഗാ ശമ്പള പരിധി പുതുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. റിപ്പോർട്ടുകളിൽ സൂചിപ്പിച്ചത് പ്രകാരം സമ്മർ ട്രാൻസ്ഫ്ർ ജാലകത്തിനു ശേഷം റയലിന്റെയും, ബാഴ്‌സയുടെയും, അത്ലറ്റികോയുടെയും ശമ്പള പരിധി ക്രമാതീതമായി കുറഞ്ഞിരിക്കുന്നത് കാണാം.
റയൽ മാഡ്രിഡിന്റെ ശമ്പള പരിധിയിൽ 48 മില്യൺ യൂറോയുടെ കുറവാണ് വന്നിരിക്കുന്നത്. ഈ വർഷം 420 മില്യൺ യൂറോയാണ് റയലിന്റെ ശമ്പള പരിധി. ബാഴ്‌സയുടെ 382ൽ നിന്നും 347 മില്യൺ യൂറോയിലേക്കെതിയപ്പോൾ അത്ലറ്റിക്കോയുടെ 34 മില്യൺ വയൂറോയുടെ കുറവോട് കൂടി 218 മില്യൺ യൂറോയായി ചുരുങ്ങി.
ഇതോടെ, ക്ലബ്ബുകൾ കളിക്കാരുടെ ശമ്പളം കുറയ്ക്കുന്നതിനായി പുതിയ വഴികൾ കണ്ടത്തെണ്ടിയിരിക്കുന്നു. അത്ലറ്റിക് ക്ലബ്ബ്, റയൽ സോസിഡാഡ്, വില്ലാറയൽ, എൽച്ചേ, സെൽറ്റ വിഗോ, റയൽ വല്ലഡോയ്ഡ്, ഗ്രാനട, എയ്ബർ, ഹ്യൂസ്ക്ക എന്നീ ടീമുകളുടെയും ശമ്പള പരിധി ലാ ലീഗാ കുറചിട്ടുണ്ട്.
വലൻസിയ, ഒസാസുന, കാഡിസ്സ്, അലാവേസ്, ലവാന്തേ എന്നീ ടീമുകളുടെ ശമ്പള പരിധി വർധിപ്പിച്ചപ്പോൾ ഗെറ്റാഫയുടെ കണക്കിൽ വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഈ വരുന്ന ചൊവ്വാഴ്ച ലാ ലീഗാ പുതുക്കിയ ശമ്പള പരിധി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്ന് തന്നെ 2020-21 സീസണിൽ ലീഗിന് നഷ്ടമായ ഒരു ബില്യൺ യൂറോയുടെ സ്ഥിരീകരണവും നടന്നേക്കും.