2014 ലെ തോൽവിക്ക് അര്ജന്റീനയോട് കണക്ക് തീർക്കാൻ ഹോളണ്ട് ,പദ്ധതി തയ്യാറാക്കി വാൻ ഗാൽ |Qatar 2022

ഡിസംബർ 10-ന് 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലൻഡിനെ നേരിടും. ലയണൽ മെസ്സി തകർപ്പൻ ഫോമിലായതിനാൽ അർജന്റീന ഡച്ച് വെല്ലുവിളിയെ അതിജീവിച്ച് സെമിഫൈനലിൽ ഇടം നേടുമെന്ന് ഇതിനകം തന്നെ പ്രതീക്ഷയുണ്ട്.എന്നാൽ ഹൈ-ഒക്ടെയ്ൻ ഏറ്റുമുട്ടലിന് ദിവസങ്ങൾക്ക് മുമ്പ്, നെതർലൻഡ്സ് കോച്ച് ലൂയിസ് വാൻ ഗാൽ മെസ്സിയുടെ ഒരു പിഴവ് കണ്ടെത്തിയതായി പറഞ്ഞു.

എതിരാളി പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ അർജന്റീനിയൻ സൂപ്പർ താരം അധികം കളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.”മെസ്സി ഏറ്റവും അപകടകാരിയായ ക്രിയേറ്റീവ് കളിക്കാരനാണ്, അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാനും സ്വയം ഗോളുകൾ നേടാനും കഴിയും.എന്നാൽ ന്ത് നഷ്ടപ്പെടുമ്പോൾ, അല്ലെങ്കിൽ എതിരാളി കൈവശം വയ്ക്കുമ്പോൾ മെസ്സി അതികം കളിക്കാരില്ല ഇത് ഞങ്ങൾക്ക് അവസരം നൽകും “71 കാരനായ കോച്ച് കൂട്ടിച്ചേർത്തു.

2014ലെ വേൾഡ് കപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ആണ് ഇരുവരും അവസാനമായി വേൾഡ് കപ്പിൽ കളിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടിയിരു. അന്ന് ഹോളണ്ടിനെ പരിശീലിപ്പിച്ചിരുന്ന വാൻ ഗാൽ തന്നെയാണ് ഇപ്പോഴും ഹോളണ്ടിന്റെ പരിശീലകൻ. അർജന്റീനയോട് തങ്ങൾക്ക് പ്രതികാരം തീർക്കാനുണ്ട് എന്നാണ് ഇതിനെക്കുറിച്ച് വാൻ ഗാൽ പറഞ്ഞിട്ടുള്ളത്.” ഞങ്ങൾ ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014-ൽ ഞങ്ങളെ പുറത്താക്കിയത് അർജന്റീനയായിരുന്നു. ഇപ്പോൾ വീണ്ടും നോക്കോട്ട് സ്റ്റേജിൽ ഞങ്ങൾക്ക് അവരെ ലഭിച്ചിട്ടുണ്ട്. തീർച്ചയായും ഞങ്ങൾക്ക് അർജന്റീനയുമായി ഒരു കണക്ക് തീർക്കാനുണ്ട് ” ഹോളണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

” ബ്രസീലിൽ വെച്ച് എട്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പ് മത്സരത്തിൽ മെസിയെ നിഷ്ക്രിയനാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. താരത്തിന് ഒരു ഷോട്ട് പോലുമുതിർക്കാൻ കഴിഞ്ഞില്ല. ഞങ്ങളായിരുന്നു മികച്ച ടീമെന്നാണ് ഞാൻ കരുതുന്നത്, പക്ഷെ പെനാൽറ്റിയിൽ തോറ്റുപോയി. അതിന്റെ കൃത്യമായ കാരണങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ഇതെല്ലാമാണ് എന്റെ മനസിലുള്ളത്”വാൻ ഗാൽ പറഞ്ഞു.

Rate this post