5.3 മില്യൺ പൗണ്ടിന്റെ സൗദി അറേബ്യൻ ഓഫർ നിരസിച് റൊണാൾഡോ.
സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയുടെ മുഖമാവാൻ റൊണാൾഡോയ്ക്ക് നൽകിയ 5.3 മില്യൺ ഓഫർ താരം നിരസിച്ചു.
റിപ്പോർട്ടുകൾ പ്രകാരം താരം ഓഫർ സ്വീകരിക്കുകയാണെങ്കിൽ എല്ലാ വർഷവും താരത്തിന് 5.3 മില്യൺ പൗണ്ട് ലഭിക്കും. താരം സൗദി അറേബ്യയിൽ സന്ദർശനം നടത്തുകയും രാജ്യത്തെ എല്ലാ പ്രൊമോഷനുകളിലും താരത്തെ പങ്കാളിയാക്കുകയും ചെയ്യുന്നതാണ് കരാർ.
അർജന്റീനയുടെ ഇതിഹാസമായ മെസ്സിയോടും സൗദി അറേബ്യൻ അധികൃതർ ഇതിനെ പറ്റി സംസാരിച്ചെങ്കിലും, താരത്തിന്റെ നിലപാടെന്താണെന്നു ഇതു വരെ വ്യക്തമാക്കിയിട്ടില്ല.
റൊണാൾഡോയുടെയും മെസ്സിയുടെയും ഏജൻസിയുമായി ഈ വിഷയത്തെ കുറിച്ചു ദി ടെലിഗ്രാഫ് സംസാരിക്കാൻ പോയെങ്കിലും ഇരുവരുടെയും പ്രതിനിധികൾ ഒന്നും വ്യക്തമാക്കിയില്ല.
Exclusive: Cristiano Ronaldo turns down lucrative offer to front Saudi Arabia tourism drive.
The commercial deal, believed to be worth around €6 million (£5.3m) annually, has also been offered to Lionel Messi / @SamWallaceTel https://t.co/dBcf5mJoIT
— Telegraph Football (@TeleFootball) January 22, 2021
കഴിഞ്ഞ ആഴ്ച്ച, റൊണാൾഡോ ലോക ഫുട്‌ബോളിലെ എക്കാലത്തെയും ടോപ്പ് സ്‌കോറർ ആയി മാറിയിരുന്നു. മെസ്സിയാകട്ടെ ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരനുള്ള, തന്റെ ആറാമത്തെ പുരസ്കാരവും നേടിയിരുന്നു.
സൗദി അറേബ്യ വിനോദ സഞ്ചാര മേഖലയെ ശക്തമാക്കാൻ സജ്ജമായിരിക്കുകയാണ്. ‘വിസിറ്റ് സൗദി’എന്ന ക്യാമ്പായ്നിലൂടെ ടൂറിസം രംഗത്തെ കോവിഡ് വരുത്തിവച്ച നഷ്ടങ്ങളിൽ നിന്നും കരകയറ്റാനുള്ള പദ്ധതിയാണ് രാജ്യം ആവിഷ്കരിച്ചിരിക്കുന്നത്.
ലോക ഫുട്‌ബോളിലെ മികച്ച രണ്ടു കളിക്കാരെ കൊണ്ടു വരുന്നതോടെ, ക്യാമ്പായ്ന് കൂടുതൽ പ്രസിദ്ധി ലഭിക്കുമെന്നാണ് അധികൃതർ വിചാരിച്ചിരിക്കുന്നത്. പക്ഷെ ഇരുവരിൽ ആരെങ്കിലും ആ ഓഫർ സ്വീകരിക്കുകയാണെങ്കിൽ കടുത്ത ആക്ഷേപത്തിനു തയ്യാറാവേണ്ടി വരും.
കഴിഞ്ഞ കുറച്ചു കാലയളവിൽ സൗദി അറേബ്യ കായിക വിനോദത്തെ രാജ്യത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കുന്നത് കാണാം. സ്പാനിഷ് സൂപ്പർ കപ്പ് ജിദ്ദയിലായിരുന്നു നടക്കേണ്ടിയിരുന്നത്. ബാഴ്‌സിലോണയും, റയൽ മാഡ്രിഡും, അത്ലറ്റിക്കോയും വലൻസിയയും അണിനിരക്കുന്ന ടൂർണമെന്റ് ശെരിക്കും അറേബ്യൻ രാഷ്ട്രത്തിൽ മാറ്റങ്ങൾ കൊണ്ടു വരുമായിരുന്നു. പക്ഷെ ടൂർണമെന്റ് കോവിഡ് കാരണം സ്പെയിനിൽ തന്നെയാണ് നടന്നത്.
നിലപാട് ഇതു വരെ വ്യക്തമാക്കാത്ത മെസ്സി ഈ ഓഫർ സ്വീകരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.