ഫോബ്സ് പുറത്തു വിട്ട ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഫുട്ബോളേഴ്സ് ന്റെ പട്ടികയിൽ വീണ്ടും ഒന്നാമത് എത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ യുടെ ഈ നേട്ടം.ഇത് ആദ്യമായിട്ടല്ല ക്രിസ്റ്റ്യാനോ ഫോബ്സ് ന്റെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നത്. എന്നാൽ തന്റെ ഈ പ്രായത്തിലും തനിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അദ്ദേഹം തന്റെ വരുമാനത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്. ഫുട്ബാൾ കളിച്ചു ലഭിക്കുന്ന സാലറി ക്ക് പുറമെ വരുന്ന ടോട്ടൽ ഏർണിംഗ്സ് ഉം ഉൾപ്പെടുത്തിയാണ് ഈ നേട്ടം.
ഫുട്ബാൾ പ്രതിഫലത്തിൽ 75 മില്യൺ ഡോളറുമായി ലയണൽ മെസ്സിയും നെയ്മറും ആദ്യ രണ്ടു സ്ഥാനം പങ്കിടുമ്പോഴും തൊട്ടു പിറകിൽ 70 മില്യൺ ഡോളർ വരുമാനവുമായി ക്രിസ്റ്റ്യാനോ യും ഉണ്ട്. എന്നാൽ ടോട്ടൽ ഏർണിംഗ്സ് വച്ചു നോക്കുമ്പോൾ 125 മില്യൺ ഡോളർ എന്ന അമ്പരപ്പിക്കുന്ന കണക്കുമായി അദ്ദേഹം ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ലയണൽ മെസ്സി സമ്പാദിക്കുന്നത് 110 മില്യൺ ഡോളറും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന നെയ്മറുടെ വരുമാനം 95 മില്യൺ ഡോളറുമാണ്.
Cristiano Ronaldo has replaced Lionel Messi as the highest-paid footballer in the world, according to latest rankings released by Forbes 🤑
— Sky Sports News (@SkySportsNews) September 22, 2021
ഡോളർ കണക്കുകൾ കേട്ട് ഫുട്ബോൾ ലോകവും ആരാധകരും ഞെട്ടാറുണ്ടെങ്കിലും ഇവർക്ക് ഈ തുക എല്ലാ കൊല്ലവും വലിയ വ്യത്യാസമില്ലാതെ തന്നെ കിട്ടുന്നതാണ്. ഇവരുടെ ഫാൻ ബേസും സ്വീകാര്യതയും കളിക്കളത്തിലെ മാറ്റി വക്കാനാവാത്ത മികവും ഇവരുടെ പ്രതിഫലത്തിലും സ്ഥിരമായി നാം കാണുന്ന കാഴ്ച ആണ്.ഈ അടുത്ത് തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോ ഗോൾ സ്കോറിങ്ങിലും പെർഫോമൻസിലും മുന്നിട്ടു നിൽക്കുമ്പോഴാണ് ആരാധകർക്ക് ആവേശമായി ഈ കണക്കും പുറത്തു വരുന്നത്.
ഇതിനു മുന്നേ തന്നെ ഇൻസ്റ്റഗ്രാമിലെ ഒരു പെയ്ഡ് പോസ്റ്റിന് കിട്ടുന്ന ക്രിസ്റ്റ്യാനോ യുടെ തുക കണ്ട് ഫുട്ബാൾ ലോകം ഞെട്ടിയതാണ്.ഫോബ്സ് പുറത്തു വിട്ട പട്ടികയിൽ ഇവർക്ക് പുറമേ നാലാം സ്ഥാനത്ത് കൈലിയൻ എമ്പാപ്പെ യും അഞ്ചാം സ്ഥാനത്ത് മുഹമ്മദ് സലാ യും നിൽക്കുന്നു. കൂടാതെ ഗോൾഡൻ ബൂട്ട് വിന്നർ ആയ ലെവൻഡോസ്കി ഇവർക്ക് പിറകിൽ ആറാം സ്ഥാനത്ത് ആണ്