ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പെറുവിനെതിരെ അർജന്റീന 1-0ന് ജയിച്ചതിന് ശേഷം റഫറി വിൽട്ടൺ പെരേര സാംപായോയ്ക്ക് നേരെ വിമർശനവുമായി സൂപ്പർ താരം ലയണൽ മെസ്സി . ബ്രസീലുകാരൻ തന്റെ ടീമിനെ ബുദ്ധിമുട്ടിലാക്കാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും റഫറിയുടെ പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തോടെയാണോ എന്നും സംശയമുണ്ടെന്നും പാരിസ് സെന്റ് ജെർമെയ്ൻ താരം പറഞ്ഞു .
ആദ്യ പകുതിയിൽ ലൗടാരോ മാർട്ടിനെസിന്റെ ഗോളിൽ പെറുവിനെതിരെ 1-0ന് അർജന്റീന വ്യജയിച്ചത്. മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായ ഒരു പെനാൽറ്റി വിൽട്ടൺ പെരേര സമ്പായോ നിഷേധിക്കുകയും ചെയ്തു.പെറുവിന് അനുകൂലമായി ഒരു പെനാൽറ്റി കൊടുത്തെങ്കിലും അത് പാഴായി പോയി.
Lionel Messi has taken a shot at referee Wilton Pereira Sampaio after Argentina's 1-0 win over Peru in the World Cup qualifiers. https://t.co/7wghTCnmZi
— Sportskeeda Football (@skworldfootball) October 15, 2021
“ബുദ്ധിമുട്ടുള്ള മത്സരമായിരുന്നു , കളിക്കാൻ പ്രയാസമായിരുന്നു,കാറ്റ് കൂടുതൽ ഉണ്ടായിരുന്നതും എതിരാളികൾ ഒട്ടും സ്പേസ് അനുവദിക്കാതെ കളിച്ചതും മത്സരത്തെ ദുഷ്കരമാക്കിയെന്നു മെസ്സി പറഞ്ഞു.റഫറി അത് ഉദ്ദേശ്യത്തോടെ ചെയ്യുന്നതുപോലെ, “മെസ്സി പറഞ്ഞു.” എന്നാൽ, 3 പ്രധാന പോയിന്റുകൾ, ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തോട് അടുക്കുന്നു.”മെസി ടീം ഫോട്ടോക്കൊപ്പം ഇൻസ്റ്റഗ്രാമിൽ എഴുതി .
ലോകകപ്പ് യോഗ്യതയിൽ ബ്യൂണസ് അയേഴ്സ് സിറ്റിയിലെ സ്മാരക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 43 ആം മിനുട്ടിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നും റൈറ്റ് ബാക്ക് നഹുവേൽ മോളിന നൽകിയ ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെയാണ് മാർട്ടിനെസ് പെറു വല ചലിപ്പിച്ചത്. വിജയത്തോടെ 11 മത്സരങ്ങളിൽ 25 പോയിന്റുമായി ബ്രസീലിനു പിന്നിൽ രണ്ടാമതാണ് അർജന്റീന.