2012 ൽ പ്രധാന പാരീസ് സെന്റ് ജെർമെയ്നിൽ ചേരുന്നതിനു ശേഷം ഫ്രഞ്ച് ക്ലബ്ബിന്റെ പ്രധാന താരമാണ് ഇറ്റാലിയൻ മിഡ്ഫീൽഡർ മാർകോ വെറാറ്റി. പാരിസിൽ എത്തി കുറച്ച് നാല് കൊണ്ട് തന്നെ മാർക്കോ വെറാറ്റി ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായി മാറി.
ഇറ്റാലിയൻ ഇന്റർനാഷണൽ ഇപ്പോൾ ഫ്രഞ്ച് പൗരത്വത്തിന് അപേക്ഷിചിരിക്കുകയാണ് ,ഇറ്റാലിയൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത് . വെറാറ്റിയുടെ മക്കൾ ഫ്രാൻസിൽ ജനിച്ചു, പിഎസ്ജി മിഡ്ഫീൽഡർ 2021 ജൂലൈയിൽ ന്യൂലി-സർ-സീനിൽ വിവാഹിതനാവുകയും ചെയ്തു.”എന്റെ കുട്ടികൾ ഇവിടെയാണ് ജനിച്ചത്, എനിക്ക് ഫ്രഞ്ച് ജീവിതത്തിൽ വേരൂന്നിയതായി തോന്നുന്നു,” വെറാറ്റി ലാ ഗസറ്റ ഡെല്ലോ സ്‌പോർട്‌സിന്റെ സ്‌പോർട്‌വീക്ക് മാസികയോട് പറഞ്ഞു.
ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കളിക്കാരനായ വെറാട്ടി PSG-ക്കൊപ്പം 10 വർഷത്തിനുള്ളിൽ എട്ട് ലീഗുകളും മൊത്തത്തിൽ 28 കിരീടങ്ങളും നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും ഇറ്റാലിയൻ മിഡ്ഫീൽഡർ പറഞ്ഞു.
Marco Verratti wants to get French nationality / France / Paris / https://t.co/j7X2nkYhgM https://t.co/PAyqSWoPeI
— Youssef Tarchoun (@YoussefTarchou1) July 15, 2022
ഈ വർഷമാദ്യം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതീരെ അവസാന പതിനാറിൽ പരാജയപെട്ടാണ് പിഎസ്ജി പുറത്തായത്.ഫുട്ബോൾ അങ്ങനെയാണ്, ജൂലൈയിൽ നിങ്ങൾ രാജാവാണ്, മാർച്ചിൽ പക്ഷെ അവർ നിങ്ങൾക്ക് നേരെ കല്ലെറിയുന്നു, ”വെറാട്ടി പറഞ്ഞു.