കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ :  വിബിൻ മോഹനൻ | Vibin Mohanan |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്നലെ നടന്ന എവേ മത്സരത്തിൽ പഞ്ചാബിനെതീരെ ഒരു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. പരിക്ക് മൂലം നിരവധി പ്രമുഘ താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്.എന്നാൽ പകരമെത്തിയ യുവ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മധ്യ നിരയിൽ ഇറങ്ങിയ വിബിൻ മോഹനനും ,ഇരട്ടകളായ അയ്മനും അസ്ഹറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്, ഇന്നലത്തെ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് വിബിൻ മോഹനൻ നടത്തിയത്.പ്രത്യേകിച്ച് മത്സരത്തിന്റെ രണ്ടാം പകുതിയിൽ യുവ താരം പക്വതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. താരം തൊടുത്തുവിട്ട ഒരു ഗംഭീര ഫ്രീകിക്ക് പോസ്റ്റിലടിച്ചു തെറിച്ചു പോകുന്നതും കാണാൻ സാധിച്ചു.നവംബർ മാസത്തിലെ ഐഎസ്എൽ എമേർജിങ് പ്ലേയർ ഓഫ് ദി മന്ത് ആയും വിബിനെ തെരഞ്ഞെടുത്തിരുന്നു.

പത്താം സീസണിൽ ജീക്‌സൺ സിങ്ങിന്റെ അഭാവത്തിൽ വിബിൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. നവംബറിലുടനീളം കളിയുടെ ഓരോ മിനിറ്റിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി സ്ഥിരതയോടെ കളിച്ച താരം ടീമിലെ നിർണായക സാന്നിധ്യമായി മാറി. 18 വിജയകരമായ ലോംഗ് പാസുകൾ ഉൾപ്പെടെ 112 വിജയകരമായ പാസുകൾ നൽകിയ വിബിൻ അദ്ദേഹം ശ്രദ്ധേയമായ കൃത്യത പ്രകടിപ്പിക്കുകയും 84.9% വിജയശതമാനം നിലനിർത്തുകയും ചെയ്തു.നവംബറിൽ മറ്റേതൊരു കളിക്കാരനേക്കാളും 25 തവണ പൊസഷൻ നേടുകയും 13 ഡ്യുവലുകളിൽ വിജയിക്കുകയും ചെയ്ത മോഹനന്റെ പ്രതിരോധ കഴിവുകൾ പ്രകടമായിരുന്നു.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്, ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് പൊസിഷനുകളിൽ ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരമാണ് വിബിൻ.. എം എസ് പി മലപ്പുറം ഫുട്‌ബോള്‍ ടീമിലൂടെയാണ് വിബിന്‍ മോഹനന്‍ പന്ത് തട്ടി വളര്‍ന്നത്. കേരള പോലീസ് ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേര്‍ന്നതോടെ ഐ. എം. വിജയന്റെ ശിക്ഷണവും വിബിന്‍ മോഹനനു ലഭിച്ചു.2017 ല്‍ വിബിന്‍ മോഹനന് കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 15 ടീമിലേക്ക് മാറി.2022 ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിലൂടെ ആയിരുന്നു വിബിന്‍ മോഹനന്റെ കേരള ബ്ലാസ്‌റ്റേഴ്‌സ് അരങ്ങേറ്റം. 2022 ഒക്ടോബറില്‍ വിബിന്‍ മോഹനന് സീനിയര്‍ ടീമിലേക്ക് ക്ഷണം ലഭിച്ചു. 2020 – 2022 കാലഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ബി ടീമിന്റെ ഭാഗമായി.

ഇതേ കാലഘട്ടത്തില്‍ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിനായ ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു.2023 ൽ മുംബൈ സിറ്റി എഫ് സിക്ക് എതിരായ മത്സരത്തിലൂടെ സീനിയര്‍ തലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്ലില്‍ അരങ്ങേറി. തൃശൂര്‍ സ്വദേശിയായ വിബിന്‍ മോഹനന്‍ എന്ന 20 കാരന്‍ 2022 – 2023 സീസണ്‍ അവസാന ലീഗ് റൗണ്ട് പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിക്കെതിരെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം പിടിച്ചത്. മത്സരത്തിന്റെ മുഴുവന്‍ സമയവും കളിക്കുകയും ചെയ്തു.കുറച്ചു കാലം ഗ്രീസിലും താരം പരിശീലനം നടത്തിയിട്ടുണ്ട്.

ഈ സീസണിൽ കിട്ടിയ അവസരങ്ങളിലെല്ലാം താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ ഇനിയും മികച്ച പ്രകടനം നടത്താനും കൂടുതൽ മെച്ചപ്പെടാനും താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.കേരളത്തിൽ ജനിച്ച കളിക്കാർക്ക് അവസരം നൽകാത്തതിന്റെ പേരിൽ തുടർച്ചയായി വിമർശനങ്ങൾ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ മത്സരത്തിൽ നാല് അക്കാദമി ബിരുദധാരികൾ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉൾപ്പെടുത്തിയിരുന്നു.

1.5/5 - (2 votes)
Kerala Blasters