വികാരഭരിതനായ ലപ്പോർട്ട മെസ്സിക്കു നൽകിയ സന്ദേശം പുറത്ത്; മെസ്സിക്കിനി യാതൊരു ഭയവുമില്ലാതെ ബാഴ്സയിൽ തുടരാം

സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്‌സലോണയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൻ ലപ്പോർട്ട ഇന്നലെ ഔദ്യോഗികമായി ചുമതലയേറ്റു. ഫുട്‌ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം ലയണൽ മെസ്സിക്കായി നൽകിയ സന്ദേശമായിരുന്നു.

33കാരനായ ഇതിഹാസത്തിന്റെ കരാർ ഈ ജൂൺ 30ന് അവസാനിക്കും. തുടർന്നുള്ള ദിനങ്ങളിൽ താരത്തിന് മറ്റുള്ള ക്ലബ്ബ്കളുമായി യാതൊരു തടസ്സവുമില്ലാതെ ചർച്ചയിൽ ഏർപ്പെടാം.

കഴിഞ്ഞ സീസണിൽ ക്ലബ്ബ് വിടാനൊരുങ്ങിയ മെസ്സി, ക്ലബ്ബുമായി നിയമയുദ്ധം നടത്തുവാൻ താല്പര്യമില്ലാത്തത് കൊണ്ട് ആ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു.

എൽ മുണ്ടോ ഡിപ്പോർട്ടീവോ റിപ്പോർട്ട് ചെയ്തത് പ്രകാരം സദസ്സിൽ ഒത്തുകൂടിയവർക്കു മുന്നിലായി ലപ്പോർട്ട പറഞ്ഞതിങ്ങനെ:

“ലിയോയെ ഇവിടെ നിർത്തുവാൻ എന്നെ കൊണ്ടാവുന്നതെന്തും ഞാൻ ചെയ്യും, അത് അവനറിയാം.”

“ഞങ്ങൾ അദ്ദേഹത്തെ ഇവിടെ തന്നെ തുടരുവാനുള്ള എല്ലാ വഴികളും നോക്കും, കാരണം ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്. ഇത് ഇവരുടെ മുന്നിൽ വച്ചു പറയുന്നതിന് എന്നോട് ക്ഷമിക്കും, എനിക്ക് നിന്നെ എത്രത്തോളം ഇഷ്ടമാണെന്നും, നീ ഇവിടെ തന്നെ തുടരുവാൻ ഞങ്ങൾ നന്നായി ആഗ്രഹിക്കുന്നുണ്ടെന്നും നിനക്കറിയുമല്ലോ.”

ബുധനാഴ്ച രാവിലെ എൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്‌സ ഇതിഹാസത്തിന്റെ വേതനത്തിൽ നിന്നും 30% കുറച്ചേക്കും. ഈ കുറവിനു പകരം ബാഴ്‌സ താരത്തിനായി ഓഫർ ചെയ്യുന്നത് ജീവിതാവസാനം വരെയുള്ള ജോലിയാണ്. അതായത് താരം വിരമിച്ചാലും ബാഴ്സയിൽ തന്നെ തന്റെ കരിയർ തുടരാം.

ബാഴ്‌സ ഇതിഹാസം സാവിയുടെ അപൂർവമായ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി

Rate this post
Fc BarcelonaJuan LaportaLionel Messi