സ്പെയിനിലെ എസ്റ്റാഡിയോ ഡി ലാ സെറാമിക സ്റ്റേഡിയത്തിൽ നിറഞ്ഞ യെല്ലോ സബ്മറൈന് മുന്നിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് ഇ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. ഉനായ് എമെറിയുടെ കീഴിൽ ഇറങ്ങിയ വിയ്യ റയൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജർമൻ ടീമിനെ പരാജയപ്പെടുത്തിയത്.
ആദ്യപാദ ക്വാർട്ടറിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ കളിച്ച വിയ്യാറയൽ എട്ടാം മിനിറ്റിൽ അർനോട്ട് ഡാഞ്ചുമ നേടിയ ഗോളിനാണ് വിജയം നേടിയത്.ഡാനി പരെഹോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡച്ച് താരത്തിന്റെ ഗോൾ പിറന്നത്.ബയേൺ മ്യൂണിക്കിന്റെ മനോവീര്യം തകർത്തുകൊണ്ട് ആതിഥേയ ടീമിന്റെ ഗാനങ്ങൾ സ്റ്റേഡിയത്തിലൂടെ പ്രകമ്പനം കൊള്ളിച്ചു.
MORE THAN 20,000 YELLOWS SINGING THE HYMN BEFORE THE QUARTER-FINAL.
— Villarreal CF English (@VillarrealCFen) April 6, 2022
Just wow!#UCL pic.twitter.com/sHM05ekRo0
2006ന് ശേഷം ഇതാദ്യമായാണ് വില്ലാറയൽ സിഎഫ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിൽ സ്വന്തം മണ്ണിൽ ജയിക്കുന്നത്.റൗണ്ട് ഓഫ് 16 ൽ വില്ലാറയൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ 4-1 ന് തോൽപ്പിച്ചിരുന്നു. മാനേജർ ഉനൈ എമെറി തന്റെ കരിയറിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി രണ്ട് നോക്കൗട്ട് മത്സരങ്ങൾ ജയിക്കുന്നത് കാണാൻ സാധിച്ചു.
ആദ്യ പാദത്തിൽ തോറ്റപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടങ്ങളിലെ അവസാന അഞ്ച് ടൈകളിൽ നിന്ന് മുന്നേറാൻ ബയേൺ മ്യൂണിക്ക് പരാജയപ്പെട്ടുവെന്നാണ് ട്രെൻഡുകൾ കാണിക്കുന്നത്.ആ അഞ്ച് എലിമിനേഷനുകളിൽ നാലെണ്ണം സ്പാനിഷ് ടീമുകൾക്കെതിരെയാണ് (2014-15 ലെ ബാഴ്സലോണ, അത്ലറ്റിക്കോ. 2015-16ൽ മാഡ്രിഡും 2016-17ലും 2017-18ലും റയൽ മാഡ്രിഡും.
കഴിഞ്ഞ മാസം നറുക്കെടുപ്പിൽ ബയേൺ മ്യൂണിക്കിന് വിയ്യ റയലിനെ എതിരാളിയായി ലഭിച്ചപ്പോൾ എല്ലാവരും ഒരു അനായാസ ജയം പ്രതീക്ഷിക്കുകയും ചെയ്തു.ഒരുപക്ഷേ ക്വാർട്ടർ ഫൈനൽ പെക്കിംഗ് ഓർഡറിൽ ബെൻഫിക്ക മാത്രമേ വിയ്യ റയലിനേക്കാൾ താഴെയുണ്ടായിരുന്നുള്ളൂ.ലാ ലിഗയിൽ ഏഴാം സ്ഥാനത്തണ് വിയ്യ റയൽ ബയേൺ ആവട്ടെ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്.2009 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ആദ്യ നാലിൽ എത്താനുള്ള അവസരമാണ് വിയ്യ റയലിന് മുന്നിലുള്ളത്.
“ഇത് അർഹിക്കുന്ന തോൽവിയാണ്, ഞങ്ങൾ മത്സരത്തിൽ മികച്ചു നിന്നില്ല ആദ്യ പകുതിയിൽ ഞങ്ങൾക്ക് വേണ്ടത്ര ഊർജ്ജം ഇല്ലായിരുന്നു, ഞങ്ങൾ സ്വയം അവസരങ്ങൾ സൃഷ്ടിച്ചില്ല “ബയേൺ മ്യൂണിക്ക് കോച്ച് ജൂലിയൻ നാഗെൽസ്മാൻ പറഞ്ഞു.ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ 22 മത്സരങ്ങളിൽ തോൽവിയറിയാതെ നേടിയ റെക്കോർഡാണ് ഈ തോൽവിയോടെ അവസാനിച്ചത്.ആറ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ ബയേൺ ഏപ്രിൽ 12ന് മ്യൂണിക്കിൽ വില്ലാറയലിന് ആതിഥേയത്വം വഹിക്കും. ടൈ വിജയിക്കുന്നവർ അവസാന നാലിൽ ലിവർപൂളുമായോ ,ബെൻഫിക്കയുമായോ കളിക്കും.