വിജയ ഗോൾ പിന്നാലെ ചുവപ്പ് കാർഡും വാങ്ങിയ വിൻസെന്റ് അബൂബക്കർ : കാനറികളുടെ ചിറകരിഞ്ഞ കാമറൂണിന്റെ ഹീറോ |Qatar 2022|Vincent Aboubakar

ഖത്തർ ലോകകപ്പിൽ അട്ടിമറികൾ തുടര്കഥയായി മാറിയിരിക്കുകയാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നലെ അവസാനമായത് വലിയൊരു അട്ടിമറിയുടെ തന്നെയാണ്. ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ അവസാന ഗ്രൂപ്പ് ജി മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീലിനെ ആഫ്രിക്കൻ കരുത്തുമായെത്തിയ കാമറൂൺ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

അര്ജന്റീന, സ്പെയിൻ , ഫ്രാൻസ് ,ജർമ്മനി എന്നി വമ്പൻമാർക്ക് ശേഷം കിരീട സാധ്യത ഏറെയുള്ള ബ്രസീലും തോൽവി ഏറ്റുവാങ്ങിരിക്കരിക്കുകയാണ്. സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സ്‌ട്രൈക്കർ വിൻസെന്റ് അബൂബക്കർ ആണ് വിജയ ഗോൾ നേടിയത്. ആദ്യ ഗോൾ നേടിയതിന് ശേഷം ഗോൾ ആഘോഷിച്ചതിന് അബൂബക്കറിനെ റഫറി ചുവപ്പ് കാർഡ് കൊടുത്ത് പുറത്താക്കി. ഇഞ്ചുറി ടൈമിൽ ജെറോം എംബെകെലിയുടെ ക്രോസിൽ നിന്ന് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ 30-കാരൻ സ്കോർ ചെയ്തത്.

2010-ൽ ദിദിയർ ദ്രോഗ്ബയ്ക്കും 2014-ൽ ജോയൽ മാറ്റിപ്പിനും ശേഷം FIFA ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ കളിക്കാരനായി അദ്ദേഹം മാറി.രണ്ടാം മത്സരത്തിൽ സെർബിയക്കെതിരായ ആദ്യ ഗോളോടെ ടൂർണമെന്റിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നു അൽ ജനൂബ് സ്റ്റേഡിയത്തിൽ നേടിയത്. ഇതിനകം മത്സരത്തിൽ മഞ്ഞക്കാർഡ് വാങ്ങിയ അബൂബക്കർ ഗോൾ ആഘോഷിക്കാൻ ജേഴ്സി ഊരിയതോടെയാണ് രണ്ടമത്തെ മഞ്ഞക്കാർഡ് ലഭിച്ചതും പുറത്തേയ്ക്ക് പോയതും.ഒരു പുഞ്ചിരിക്കും റഫറിക്ക് കൈകൊടുത്തതിന് ശേഷമാണ് താരം മൈതാനം വിട്ടത്.

2006 ലെ ഫൈനലിൽ ഇറ്റലിക്കെതിരെ ലോകകപ്പ് മത്സരത്തിൽ സിനദീൻ സിദാൻ ഗോൾ നേടുകയും പുറത്താകുകയും ചെയ്യുന്ന ആദ്യ കളിക്കാരനായി മാറിയിരുന്നു. ഇപ്പോൾ അബൂബക്കർ അനഗ്നെ ചെയ്യുന്ന രണ്ടമത്തെ താരമായി മാറിയിരിക്കുകയാണ്. ഫിഫ ലോകകപ്പിൽ അഞ്ച് തവണ ലോക ചാമ്പ്യനായ ബ്രസീലിനെ പരാജയപ്പെടുത്തുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി കാമറൂൺ മാറി.1998ൽ നോർവേയ്‌ക്കെതിരായ 2-1 തോൽവിക്ക് ശേഷം ബ്രസീൽ ആദ്യമായാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തോൽക്കുന്നത്.

വിജയിച്ചെങ്കിലും ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് സെർബിയയെ തോൽപ്പിച്ചതിനാൽ യോഗ്യത ഉറപ്പാക്കുന്നതിൽ കാമറൂണിന് പരാജയപ്പെട്ടു. ഈ ഗ്രൂപ്പിൽ നിന്നും ബ്രസീലും സ്വിസും അവസാന 16-ലേക്ക് മുന്നേറുന്നത് കണ്ടു. അവസാന പതിനാറിലേക്ക് യോഗ്യത നേടിയില്ലെങ്കിലും താൾ ഉയർത്തിപ്പിടിച്ചാണ് കാമറൂൺ നാട്ടിലേക്ക് പോകുന്നത്.

Rate this post