“ഇപ്പോൾ റയൽ മാഡ്രിഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം ഇതാണ്,ഗോളുകൾ കണ്ടെത്താനാവാതെ റയൽ മാഡ്രിഡ്”

റയൽ മാഡ്രിഡ് ആരാധകർക്ക് ഇപ്പോൾ കരീം ബെൻസെമയുടെ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയുന്നില്ല. കാരണം ഫ്രഞ്ചതാരം ടീമിന് വേണ്ടി എന്താണ് നൽകുന്നതെന്ന് അവർക്ക് നാണായി അറിയാം. റയലിന്റെ ഈ സീസണിലെ പ്രകടനം വ്യക്തമായി പരിശോധിച്ചാൽ ബെൻസിമയുടെ റയലിലെ സ്വാധീനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.അധികം വൈകാതെ തന്നെ മികച്ച നിലയിലേക്ക് തിരിച്ചെത്താൻ റയലിന് നമ്പർ 9 നിനെ ആവശ്യമാണ്.പ്രത്യേകിച്ച് പാരീസ് സെന്റ്-ജെമൈനിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ .

ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടറിലേക്ക് മുന്നേറാൻ അടുത്ത ലീഗിൽ രണ്ടു ഗോളെങ്കിലും വേണമെന്നറിയാവുന്ന കാർലോ ആൻസലോട്ടിയുടെ ടീം നേരിടുന്ന പ്രധാന പ്രശനം ഗോൾ സ്കോറിങ് തന്നെയാണ്. ഇതൊരു നിസാര പ്രശനമല്ല എന്ന് പരിസീൽകാനും അറിയാം.അവസാന നാല് മത്സരങ്ങളിൽ റയൽ മാഡ്രിഡിന് മൂന്ന് തവണ ഗോൾ നേടാനായില്ല.മാത്രമല്ല ഗ്രാനഡയെ 1-0 ന് തോൽപ്പിക്കാനേ കഴിഞ്ഞുള്ളൂ. അത്‌ലറ്റിക് ക്ലബ്ബിനോട് 1-0ന് തോറ്റു, വില്ലാറിയലിനോട് 0-0ന് സമനില വഴങ്ങി, പിഎസ്ജിയോട് 1-0ന് തോറ്റു.

ഈ സീസണിൽ ഗോളുകൾ നേടുന്നതിന് അവർ കൂടുതൽ ആശ്രയിക്കുന്നത് കരിം ബെൻസെമ, വിനീഷ്യസ് ജൂനിയർ എന്നിവരെയാണ്. ഈ സീസണിൽ റയൽ മാഡ്രിഡ് നേടിയ 72 ഗോളുകളിൽ 39 എണ്ണവും നേടിയത് ഇരുവരുമാണ്. 54.6 % ഗോളുകൾ നേടിയത് ഈ ഫ്രഞ്ച് – ബ്രസീലിയൻ കൂട്ടുകെട്ടാണ്.PSG നേരിടുന്നതിന് മുൻപ് ബെൻസിമ പരിക്ക് മൂലം പുറത്തായിരുന്നു. തിരിച്ചു വരവിൽ ജിയാൻലൂജി ഡോണാരുമ്മയ്ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, ജനുവരി 23 മുതൽ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിലായിരുന്നു താരത്തിന്റെ അവസാന ഗോൾ. പൂർണമായും ഫിറ്റ്‌നസിലേക്ക് തിരിച്ചുവരികയും മാർച്ച് 9 നു നടക്കുന്ന രണ്ടാം പദത്തിലേക്ക് തയ്യാറെടുക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ മുൻഗണന.

ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയറിൽ ഫോമും റയലിന്റെ പ്രകടനത്തിൽ വലിയ ഇടിവ് വരുത്തുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ ബ്രസീലിയൻ കാണിച്ചിരുന്ന മികവ് ഈ വർഷത്തിൽ അദ്ദേഹത്തിന് തുടരാൻ സാധിച്ചില്ല.ഇന്റർനാഷണൽ ഡ്യൂട്ടിക്ക് പോകേണ്ടി വന്നതും തെക്കേ അമേരിക്കയിൽ 48 മണിക്കൂറിനുള്ളിൽ രണ്ട് ഗെയിമുകൾ കളിച്ചതും പിന്നീട് മാഡ്രിഡിലേക്ക് മടങ്ങിയതും അദ്ദേഹത്തെ വലിയ രീതിയിൽ ബാധിച്ചു.പ്രശ്‌നം അതിരൂക്ഷമായതിനാൽ ആൻസലോട്ടിക്ക് ഗാരെത് ബെയ്‌ലിലേക്ക് വരെ തിരിയേണ്ടി വന്നു.

Rate this post
Karim BenzemaReal MadridVinicius Junior