‘അവർ മികച്ച നിലവാരമുള്ള കളിക്കാരാണ്’ : ബ്രസീലിന്റെ യുവ താരങ്ങളെ പ്രശംസിച്ച് നെയ്മർ |Neymar

അടുത്ത തലമുറയിലെ ബ്രസീലിന്റെ ഏറ്റവും മികച്ച പ്രതിഭകളുടെ ആസ്ഥാനമാണ് റയൽ മാഡ്രിഡ്. യഥാക്രമം 23-ഉം 22-ഉം വയസ്സുള്ള വിനീഷ്യസ് ജൂനിയറും റോഡ്രിഗോ ഗോസും ഇതിനകം തന്നെ ബ്രസീലിയൻ ദേശീയ ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.കൂടാതെ രാജ്യത്തെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ എഡർ മിലിറ്റാവോയും റയലിലുണ്ട്.

വിനി ജൂനിയറിനും റോഡ്രിഗോയ്ക്കും തന്റെ പിൻഗാമിയായി വരും വർഷങ്ങളിൽ ബ്രസീലിയൻ ദേശീയ ടീമിലെ നായകന്മാരാകാൻ കഴിയുമോ എന്നതിനെക്കുറിച്ച് നെയ്മർ ജൂനിയർ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചു.“വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും മികച്ച നിലവാരമുള്ള കളിക്കാരാണ്, ഈ റോൾ ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുള്ള താരങ്ങൾ. എന്റെ അഭിപ്രായത്തിൽ അവർ ഇതിനകം തന്നെ പേരെടുത്ത കളിക്കാരാണ്” നെയ്മർ പറഞ്ഞു.

“അവർ ഈ നിലയിലെത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവർ ഇതിനകം മികച്ച നിലയിൽ ആണെന്നും ബ്രസീലിയൻ ടീമിനെ സഹായിക്കുകയും ചെയ്യുന്നുണ്ട് അത് വളരെ പ്രധാനമാണ്.ഞാൻ ശരിക്കും ഇഷ്ടപ്പെടുന്ന രണ്ട് കളിക്കാരാണ് അവർ.വിനിയും റോഡ്രിഗോയും രണ്ട് സുഹൃത്തുക്കളാണ്, ഞാൻ ഇരുവരുമായും ഒരുപാട് സംസാരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ പരിശീലകനായി അൻസെലോട്ടി വരുന്നതിനെക്കുറിച്ചും നെയ്മർ സംസാരിച്ചു.”ആൻസലോട്ടി ബ്രസീലിന്റെ മാനേജരായാൽ, അദ്ദേഹത്തിന് മികച്ച സ്വീകാര്യത ലഭിക്കും.കരിയറിൽ എല്ലാം നേടിയ ഒരു പ്രശസ്ത വ്യക്തിയാണ് അദ്ദേഹം. എനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ, ഞാൻ അത് വളരെ ആസ്വദിക്കും.അദ്ദേഹത്തിൽ നിന്ന് എനിക്ക് കഴിയുന്നത്ര പഠിക്കാൻ ഞാൻ ശ്രമിക്കും” നെയ്മർ പറഞ്ഞു. പരിക്ക് പറ്റിയ വിനീഷ്യസ് ജൂനിയർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടിയില്ല.റോഡ്രിഗോ ബൊളീവിയയെയും പെറുവിനെയും നേരിടാൻ ബ്രസീൽ ടീമിൽ ഉണ്ടാവും.

Rate this post