ബാഴ്സക്കെതിരെ ഏഴാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ എന്തുകൊണ്ടാണ് റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തിയതെന്ന് വിനീഷ്യസ്..

സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കോപ്പ ടൂർണമെന്റിൽ എതിരാളികളായ എഫ് സി ബാഴ്സലോണയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു വിട്ട് റയൽ മാഡ്രിഡ് ചരിത്രത്തിലെ പതിമൂന്നാമത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ആദ്യപകുതിയിൽ നേടുന്ന ഹാട്രിക് ഗോളുകളാണ് റയലിനു അനായാസ വിജയം ഒരുക്കുന്നത്.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വിനീഷ്യസ് ജൂനിയർ ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ siu സെലിബ്രേഷൻ ചെയ്തത് എന്തുകൊണ്ടാണെന്ന് വിവരിച്ചു. ” ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടിയാണ് ഞാൻ Sui സെലിബ്രേഷൻ നടത്തിയത്. റയൽ മാഡ്രിഡിനോടൊപ്പം സ്പെഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിനാൽ ഈ ടീമിനോടൊപ്പം ഞാൻ വളരെയധികം സന്തോഷത്തിലാണ്. സൗദി അറേബ്യയിലെ ആളുകൾ എല്ലായിപ്പോഴും അവരുടെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് എന്നോട് കാണിക്കുന്നതിലും ഞാൻ ഹാപ്പിയാണ്.” – വിനീഷ്യസ് ജൂനിയർ പറഞ്ഞു.

എല്ലാവർക്കും തന്നോട് ഫൈറ്റ് ചെയ്യണമെന്നുണ്ടെന്നും എന്നാൽ താൻ തന്നെ ഏറ്റവും മികച്ചത് കൊണ്ടുവരാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വിനീഷ്യസ് ജൂനിയർ കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ താൻ കൂടുതൽ സംസാരിക്കാറുണ്ടെന്നും എന്നാൽ ചില സമയങ്ങളിൽ താൻ പഠിച്ചതും പഠിക്കാൻ പോകുന്നതുമായ ഡ്രിബിൾസ് ചെയ്യുമെന്നും വിനിഷ്യസ് പറഞ്ഞു.

അതേസമയം മത്സരത്തിൽ എഫ് സി ബാഴ്സലോണ താരമായ റൊണാൾഡ് അരോഹോ റെഡ് കാർഡ് ലഭിച്ചു പുറത്താകുമ്പോൾ ബാഴ്സലോണ പരിശീലകനായ സാവിക്ക് എതിരെയും ബാഴ്സലോണ താരങ്ങൾക്കെതിരെയും തന്റെ നാല് വിരലുകൾ ഉയർത്തിക്കൊണ്ട് തങ്ങൾ നാലു ഗോളുകൾ സ്കോർ ചെയ്തതായി വിനീഷ്യസ് ജൂനിയർ കാണിച്ചതും മത്സരത്തിലെ പ്രധാന നിമിഷങ്ങളിൽ ഒന്നായി മാറി.

Rate this post