ഡെർബി വിജയത്തിന് ശേഷം അത്ലറ്റിക്കോ മാഡ്രിഡിനെ പരിഹസിക്കുന്ന ട്വീറ്റ് ലൈക് ചെയ്ത് വിനീഷ്യസ് ജൂനിയർ|Vinicius Junior

ലാ ലീഗയിൽ ഏവരും ആകാംഷയോടെ ഉറ്റു നോക്കിയ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് തകർപ്പൻ വിജയമാണ് അത്ലറ്റികോ മാഡ്രിഡിനെതിരെ സ്വന്തമാക്കിയത്.സീസണിൽ 100% റെക്കോർഡ് നിലനിർത്തിയ റയൽ വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

ലോസ് ബ്ലാങ്കോസിന്റെ വിജയത്തിന് ശേഷം നഗര എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരിഹസിക്കുന്ന ഒരു ട്വീറ്റ് റയൽ മാഡ്രിഡ് വിംഗർ വിനീഷ്യസ് ജൂനിയർ ലൈക്ക് ചെയ്തു.ഔറേലിയൻ ചൗമേനിയുടെ മിന്നുന്ന പാസിന് ശേഷം ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ റോഡ്രിഗോ ഗോസ് ഗെയിമിലെ ആദ്യ ഗോൾ നേടി.ഫെഡെ വാൽവെർഡെയിലൂടെ റയൽ ലീഡുയർത്തി.രണ്ടാം പകുതിയുടെ അവസാനത്തിൽ മരിയോ ഹെർമോസോ സ്‌കോർ ചെയ്‌ത് അത്‌ലറ്റിക്കോയ്‌ക്ക് അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും മൂന്ന് പോയിന്റും റയൽ മാഡ്രിഡ് നിലനിർത്തി.”അവർ ലിസ്ബണിൽ കരഞ്ഞു, അവർ മിലാനിൽ കരഞ്ഞു, റയൽ മാഡ്രിഡ് ” എന്ന ഒരു റയൽ ആരാധകന്റെ ട്വീറ്റ് ലൈക് ചെയ്തിരിക്കുകയാണ് വിനീഷ്യസ് ജൂനിയർ.

രണ്ട് മാഡ്രിഡ് ടീമുകൾ തമ്മിലുള്ള 2014, 2016 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലുകളെ ട്വീറ്റിൽ പരാമർശിക്കുന്നു. ലിസ്ബണിലും (2014), മിലാനിലുമായി (2016) നടന്ന രണ്ട് ഫൈനലുകളിലും റയൽ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.സ്പാനിഷ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പെഡ്രോ ബ്രാവോയുടെ വംശീയ പരാമർശങ്ങൾക്ക് ബ്രസീലിയൻ താരം വിനീഷ്യസ് വിധേയനായ ശേഷം മത്സരത്തിന് മുന്നോടിയായി അത്ലറ്റികോ ആരാധകർ താരത്തിന്റെ വംശീയ അധിക്ഷേപം ചൊരിയുന്ന മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാൽ അതൊന്നും ബാധിച്ചില്ല എന്ന് വ്യകതമാക്കുന്നതായിരുന്നു 22 കാരന്റെ പ്രകടനം.

യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും 100% റെക്കോർഡ് ഉള്ള ഏക ക്ലബ്ബാണ് റയൽ മാഡ്രിഡ്. സൂപ്പർ താരം കരിം ബെൻസെമയ്ക്ക് പരിക്കുമൂലം മൂന്നിലധികം മത്സരങ്ങൾ നഷ്ടമായതിനുശേഷവും അവർ ഈ നേട്ടം കൈവരിച്ചു. സെപ്തംബർ 6-ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ സെൽറ്റിക്കിനെതിരെ ലോസ് ബ്ലാങ്കോസിന്റെ 3-0 വിജയത്തിനിടെ ഫ്രഞ്ച് താരം 30 മിനിറ്റിനുള്ളിൽ താരം ഫ്രേസിങ് റൂമിലേക്ക് പോയി.മാഡ്രിഡ് ഡെർബിക്ക് ശേഷം, ബെൻസിമയുടെ അഭാവത്തിൽ തന്റെ ടീമിന്റെ പ്രകടനത്തെ കാർലോ ആൻസലോട്ടി പ്രശംസിച്ചു.

സ്ക്വാഡിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായ കരീം ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്.പക്ഷേ എനിക്ക് ഈ ടീമിൽ നിന്ന് കൂടുതൽ ചോദിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഞങ്ങൾ വിജയിച്ചിട്ടുണ്ട്, ഈ കളിക്കാരെ പരിശീലിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മത്സര ശേഷം ആൻസെലോട്ടി പറഞ്ഞു.ഒക്‌ടോബർ 2-ന് സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന മത്സരത്തിൽ ഒസാസുനയെ റയൽ മാഡ്രിഡ് നേരിടും.ആ മത്സരത്തിൽ ബെൻസെമ തിരിച്ചെത്തിയേക്കും.