ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും ഭാവി സൂപ്പർ താരമായാണ് വിനീഷ്യസ് ജൂനിയറിനെ കണക്കാക്കുന്നത്. 2018 ൽ സാന്റിയാഗോ ബെർണബ്യൂവില എത്തിയെങ്കിലും കഴിഞ്ഞ സീസണിൽ മാത്രമാണ് 22 കാരൻ തന്റെ പ്രതിഭയെ നീതീകരിക്കുന്ന പ്രകടനം പുറത്തെടുത്തത്. റയലിന്റെ ല ലീഗ, ചാമ്പ്യൻസ് ലീഗ് ,സൂപ്പർ കപ്പ് വിജയങ്ങളിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു.
ഇന്നലെ ലീഗിൽ സെൽറ്റ വിഗോക്കെതിരെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ ഓർമിപ്പിക്കുന്ന ഒരു ഗോൾ വിനീഷ്യസ് സ്കോർ ചെയ്തിരുന്നു. സെൽറ്റ വിഗോ ഗോൾ കീപ്പറെ ഡ്രിബിൾ ചെയ്ത് മാറ്റി വിനീഷ്യസ് നേടിയ ഗോൾ റൊണാൾഡോ മുമ്പ് നേടിയ പല ഗോളുകളോടും സാമ്യം ഉണ്ടായിരുന്നു. മോഡ്രിചിന്റെ പാസ് സ്വീകരിച്ച് വിനീഷ്യസ് കുതിക്കുമ്പോൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ അനായാസം കീപ്പറെ ഡ്രിബിൾ ചെയ്ത് ഗോളിയെ നിലത്തു വീഴ്ത്തി മുന്നോട്ട് പോവുകയും ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിക്കുകയുമായിരുന്നു.
റൊണാൾഡോയുടെ വീഡിയോകൾ താൻ എപ്പോഴും കാണാറുണ്ടെന്ന് മത്സരത്തിന് ശേഷം വിനീഷ്യസ് പറഞ്ഞു. ഇന്നലെ നേടിയ ഗോൾ ആ വീഡിയോ കാണുന്നതിൽ നിന്നും പഠിച്ചതാണെന്നും വിനീഷ്യസ് പറഞ്ഞു.റയൽ മാഡ്രിഡിനായി ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് ബ്രസീലിയൻ റൊണാൾഡോ കണക്കാക്കപ്പെടുന്നത്.
THE BALL FROM MODRIC. THE FINISH FROM VINICIUS.
— ESPN FC (@ESPNFC) August 20, 2022
WHAT A GOAL BY REAL MADRID 🔥 pic.twitter.com/WXoqJwDC0Q
ലോസ് ബ്ലാങ്കോസിന് വേണ്ടി വെറും 161 മത്സരങ്ങളിൽ നിന്ന് 96 ഗോളുകളും 22 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മൈതാനത്തെ എക്കാലത്തെയും പ്രഗത്ഭരായ കളിക്കാരിലൊരാളായ ബ്രസീലിയൻ താരത്തിന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിൽ ഫിറ്റ്‌നസും പരിക്കിന്റെ ആശങ്കകളും കാരണം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു.ബ്രസീലിനൊപ്പം രണ്ട് തവണ ലോകകപ്പ് നേടി നേടിയ റൊണാൾഡോയുടെ അനുകരിക്കാനുള്ള പാതയിലാണ് വിനീഷ്യസ്.