ബ്രസീലിയൻ ഫുട്ബോളിൽ നിന്നും ഉദിച്ചുയരുന്ന അടുത്ത സൂപ്പർ താരമായ 18 കാരനായ വിറ്റോർ റോക്കിനെ സ്വന്തമാക്കി ബാഴ്സലോണ.2024-25 സീസൺ മുതൽ 2031 വരെയുള്ള കരാറിലാണ് അത്‌ലറ്റിക്കോ പരാനെയ്‌ൻസിൽ നിന്ന് റോക്ക് ബാഴ്സയിലെത്തുന്നത്.
വിറ്റർ റോക്കിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിലെത്തിയതായി ലാലിഗ ക്ലബ് ബുധനാഴ്ച അറിയിച്ചു.കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ അടുത്ത മാസം 35 വയസ്സ് തികയുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പിൻഗാമിയായി കാണുന്ന കളിക്കാരന് 21 മില്യൺ ആഡ്-ഓണുകൾ സഹിതം 40 മില്യൺ യൂറോ (44.07 മില്യൺ ഡോളർ) ബാഴ്സ മുടക്കുമെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.കഴിഞ്ഞ സീസണിൽ അത്‌ലറ്റിക്കോ പരാനെയ്‌ൻസിനെ കോപ്പ ലിബർട്ടഡോർസ് ഫൈനലിൽ എത്തിച്ച 18-കാരൻ അവർക്കായി 66 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയിട്ടുണ്ട്. താരത്തിന്റെ കരാറിൽ 500 മില്യൺ യൂറോയുടെ ബൈഔട്ട് ക്ലോസ് ചേർത്തിട്ടുണ്ടെന്ന് ബാഴ്‌സലോണ പറഞ്ഞു.
Official: Vitor Roque joins Barça 🔵🔴
— Fabrizio Romano (@FabrizioRomano) July 12, 2023
◉ Contract until season 2030/31.
◉ Release clause included: €500m.
◉ €30m fixed fee to Paranaense.
◉ €26m add ons performances, goals and titles related.
◉ €5m add ons if he makes Ballon d’Or top 3.
Vitor joins the club in 2024. pic.twitter.com/geFnkX3PsW
ഈ സീസണിൽ പരാനെൻസിനായി റോക്ക് 17 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാർച്ചിൽ മൊറോക്കോയോട് 2-1 ന് തോറ്റപ്പോൾ രണ്ടാം പകുതിയിൽ പകരക്കാരനായി അവതരിപ്പിച്ചപ്പോൾ അദ്ദേഹം തന്റെ ആദ്യത്തെ ബ്രസീൽ ക്യാപ്പ് നേടി. നിലവിൽ ബാഴ്‌സലോണയുടെ ആദ്യ ടീമിലെ ഏക ബ്രസീലിയൻ താരം റാഫിൻഹയാണ്.കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനംനടത്തിയ വിക്ടറെ ബ്രസീലിന്റെ ഭാവി സൂപ്പർ താരമായാണ് കണക്കാക്കുന്നത്.
Vitor Roque: "I like the nickname 'Triginho' because I think it reflects my way of playing, of understanding football, of being agile, quick as a feline and very focused in everything." pic.twitter.com/r9vLCFMpFY
— Barça Universal (@BarcaUniversal) July 12, 2023
2005 ഫെബ്രുവരി 28-ന് മിനസ് ഗെറൈസിലെ ടിമോട്ടിയോയിൽ ജനിച്ച റോക്ക് ആറാമത്തെ വയസ്സിൽ ബെലോ ഹൊറിസോണ്ടെയിൽ നിന്ന് 247 കിലോമീറ്റർ അകലെയുള്ള ക്രൂസീറോയുടെ “ഫുട്ബോൾ സ്കൂളിൽ” ചേർന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. അദ്ദേഹം തുടക്കത്തിൽ ഒരു ഡിഫൻസീവ് മിഡ്‌ഫീൽഡറായി ആരംഭിച്ചു. പിന്നീട് വരൂ വർഷങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവ് കാരണം അദ്ദേഹം സ്‌ട്രൈക്കർ റോളിലേക്ക് മാറാൻ തുടങ്ങി .U17 ലെവലിൽ, മിനീറോ ചാമ്പ്യൻഷിപ്പിൽ 11 ഗോളുകളോടെ ടോപ് സ്‌കോററായിരുന്നു.
Barça announced that Vitor Roque would arrive in June 2024, but he could join in January 2024 or this summer. It all depends on the Financial FairPlay. It was announced that he would arrive in June 2024 because that is the latest date the club expects him to join. pic.twitter.com/c313LVbpb2
— Barça Universal (@BarcaUniversal) July 12, 2023
അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ 12 കളികളിൽ നിന്ന് 10 ഗോളുകൾ കൂടി നേടി.2022 ൽ അത്‌ലറ്റിക്കോ പിആറിൽ എത്തിയ താരം 40 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 3 അസിസ്റ്റുകളും നേടി. അതിൽ പകുതിയോളം നേടിയത് പകരക്കാരനായി ഇറങ്ങിയാണ്.താരതമ്യേന ഉയരം കുറവാണെങ്കിലും, റോക്കിന് തടിച്ച രൂപവും നല്ല കരുത്തും ഉണ്ട്, അതിനാലാണ് ചെറിയ കടുവ എന്നർത്ഥം ടിഗ്രിൻഹോ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിക്കുന്നത്.ബഹുമുഖ പ്രതിഭയായ റോക്കിന് ഫ്രണ്ട് ത്രീയിൽ അല്ലെങ്കിൽ രണ്ടാമത്തെ സ്‌ട്രൈക്കറായി കളിക്കാൻ കഴിയും.സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിരോധത്തിലും താരം മികവ് പുലർത്താറുണ്ട്.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) July 12, 2023
Despite reports from European journalists and the clubs not disclosing the financial details of Vitor Roque’s transfer, Globo maintains the following:
– Fixed: €40M
– Add ons: €21M: goals, matches, titles, Ballon d’Or finalist, Ballon d’Or winner.
– Taxes and fees:… pic.twitter.com/MN8pOM9Hsk