വിയ്യാറയലിലേക്ക് ലോണിൽ ചേക്കേറി യുവപ്രതിഭയായ ജാപ്പനീസ് താരം ടകെഫുസ കൂബെയോടുള്ള സമീപനത്തിൽ രോഷാകുലരായിരിക്കുകയാണ് റയൽ മാഡ്രിഡ്. മാനേജർ ഉനൈ എമ്രിയുടെ ആവശ്യപ്രകാരമാണ് താരത്തിന്റെ പുരോഗതിക്കാവശ്യമായ പ്രൊജക്റ്റാണ് വിയ്യറയലിന്റെതെന്നു അറിയിച്ചപ്പോൾ താരത്തിനെ വിട്ടുനൽകിയത്.
താരത്തിനായി വമ്പന്മാർ പിറകിലുണ്ടായിരുന്നപ്പോഴാണ് റയൽ വിയ്യറയലിലേക്ക് താരത്തെ ലോണിലയച്ചത്. ബയേൺ മ്യൂണിക്ക്, അയാക്സ്, എസി മിലാൻ, സെവില്ല, ഗെറ്റാഫെ, റയൽ ബെറ്റിസ് എന്നിങ്ങനെ യൂറോപ്പിലെ തന്നെ മികച്ച ക്ലബ്ബുകൾ തന്നെ കൂബോയുടെ ഒപ്പിനായി രംഗത്തുവന്നിരുന്നു.
സ്പാനിഷ് മാധ്യമമായ കഡെനാ സെർന്റെ റിപ്പോർട്ടുകൾ പ്രകാരം വിയ്യറയൽ പത്തൊമ്പതുകാരൻ താരത്തെ ഉപയോഗിക്കുന്ന രീതിയിൽ റയൽ മാഡ്രിഡ് വലിയ വിമര്ശനമുയർത്തുന്നുണ്ടെന്നാണ്. താരത്തെ വിയ്യാറയലിലേക്ക് ലോണിലയക്കാനെടുത്ത തീരുമാനത്തിൽ റയൽ ഖേദിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എമ്റിയുടെ കീഴിൽ വിയ്യറയലിന്റെ കഴിഞ്ഞ 5 മത്സരങ്ങളിൽ വെറും 55 മിനുട്ടു മാത്രമാണ് കൂബോയെ കളിപ്പിച്ചത്. എന്നാലിനി താരത്തെ ബെഞ്ചിലിരുതുന്ന സ്ഥിതി ഇനി തുടർന്നാൽ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരത്തെ തിരിച്ചുവിളിക്കാനാണ് സിദാന്റെ തീരുമാനം. എമ്രിയുടെ പ്രതിരോധപരമായ ഫിലോസഫിയിൽ താരം അനുയോജ്യനാല്ലാത്തതാണ് കൂബോക്ക് അവസരങ്ങൾ കുറഞ്ഞതെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ.