ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ ജാംഷെഡ്പൂരിനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ശ്രദ്ദിച്ചിരുന്നത് ആദ്യ പാദത്തിൽ ഗോൾ നേടി മികച്ച പ്രകടനം നടത്തിയ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന്റെ അഭാവം ആയിരുന്നു, സഹലിനെ അഭാവം രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമോ എന്ന് പോലും പലരും ആശങ്കപ്പെട്ടെങ്കിലും അതിനെഎല്ലാം മറികടന്ന് കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് .
സഹൽ കളിക്കാത്തതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയർന്നെങ്കിലും താരത്തിന് പരിസീല്നത്തിൽ ഏറ്റ പരിക്കാണ് ഇനങ്ങളെ കളിക്കാത്തതിന് കാരണമെന്ന് പരിശീലകൻ ഇവാൻ വ്യക്തമാക്കി.”ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളിൽ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങൾ റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല. ഇതുപോലുള്ള സാഹചര്യങ്ങളിൽ റിസ്ക് എടുക്കുന്നത് കാര്യങ്ങൾ വഷളാകുന്നതിലേക്കു നയിക്കും. ഇത്തരം റിസ്കുകൾ അദ്ദേഹത്തെ കളിക്കളത്തിൽനിന്ന് ദീർഘനാൾ നിന്ന് അകറ്റി നിർത്തിയേക്കാം” അദ്ദേഹം പറഞ്ഞു.
” ഇന്നലെ സഹലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കി നിരത്തിയത്. അദ്ദേഹത്തിന് കാര്യമായ വിശ്രമവും പരിചരണവും ആവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ ഞാൻ അതികം വിട്ടുവീഴ്ച ചെയ്യാറില്ല. ഞങ്ങൾക്ക് പകരക്കാരായി കൂടുതൽ കളിക്കാരുണ്ട് അത്കൊണ്ട് തന്നെ ആരുടെ പേരിലും റിസ്ക് എടുക്കില്ല. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം ഞങ്ങൾക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങൾ അവയെ മരിയകടക്കുകയും ചെയ്തു” ഇവാൻ പറഞ്ഞു.
6️⃣ – Sahal Abdul Samad scores his 6th goal this season to get past C.K. Vineeth as the most goals scored by an Indian player in a single season for Kerala Blasters FC. [@AnalystAdi] 🔥🟡🐘#JFCKBFC #ISL #IndianFootball #KBFC @sahal_samad pic.twitter.com/wDDTse91LK
— 90ndstoppage (@90ndstoppage) March 11, 2022
ഇന്ത്യൻ സൂപ്പർ ലീഗിൽ സഹൽ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച സീസൺ തന്നെയായിരുന്നു ഇത് . ബ്ലാസ്റ്റേഴ്സിനായി ആറു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ജാംഷെഡ്പൂരിനെതിരെയുള്ള ആദ്യ പാദത്തിലെ ഗോളും ,മുംബൈക്കെതിരെയുള്ള നേടിയ നിർണായക ഗോളും ഇതിൽ ഉൾപ്പെടുന്നു,. ഞായറാഴ്ച നടക്കുനാണ് കലാശ പോരാട്ടത്തിൽ താരം പൂർണം ആരോഗ്യത്തോടെ തിരിച്ചെത്തും എന്ന വിസ്വാസത്തിലാണ് ആരാധകർ.
The goalscorer in the first leg, Sahal Abdul Samad is missing from #KBFC squad in the #ISL 2nd leg of semifinal against #JFC #KBFCJFC | #KeralaBlastersFC
— Sportstar (@sportstarweb) March 15, 2022
Live: https://t.co/jcjwJ5x1MN pic.twitter.com/ttrige3Mh8