കഴിഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് സെമിയിൽ പ്രവേശിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ വിജയം. ഈ മത്സരത്തിൽ ഒട്ടേറെ അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. അർജന്റീന താരങ്ങളെ പ്രകോപിപ്പിക്കുന്ന ഒട്ടേറെ മോശം പെരുമാറ്റങ്ങൾ പോളണ്ട് താരങ്ങളുടെ പക്കലിൽ നിന്നുണ്ടായിരുന്നു.
ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.വളരെ നല്ല രൂപത്തിലാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്. ഹോളണ്ടിന്റെ വിമർശനങ്ങൾ തീർത്തും അനീതിയാണ് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ ഇത് ഫുട്ബോളാണ്.ഈ വിമർശനങ്ങൾ അനീതിയാണ്. എങ്ങനെയാണ് പരാജയപ്പെട്ടാലും വിജയിച്ചാലും കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ളത് ഞങ്ങൾക്ക് കൃത്യമായി അറിയാം.ഞങ്ങൾ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടു. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പരാതി പറഞ്ഞോ? ബ്രസീലിനെതിരെ കോപ്പ അമേരിക്ക ഫൈനലിൽ ഞങ്ങൾ വിജയിച്ചല്ലോ. അന്ന് സുന്ദരമായ മുഹൂർത്തങ്ങളാണ് മെസ്സിക്കും നെയ്മർക്കും പരേഡസിനുമിടയിൽ നടന്നത്. ഇങ്ങനെയൊക്കെയാണ് ഞങ്ങൾ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ‘ ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
Scaloni on accidents v Netherland: “It’s football. The criticize was not fair, because we know how to lose and win. We lost against Saudi and we didn’t say anything. We won against Brazil and there was a beautiful sporting moment between Messi, Neymar and Paredes after the game.” pic.twitter.com/Aedkhgiabl
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
ഹോളണ്ട് താരങ്ങൾ മാത്രമല്ല,പോർച്ചുഗീസ് താരങ്ങളും അർജന്റീനക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അർജന്റീനക്ക് കിരീടം നൽകാൻ വേണ്ടി ഒത്തു കളിക്കുന്നു എന്നുള്ള ആരോപണമായിരുന്നു പെ പെയും ബ്രൂണോ ഫെർണാണ്ടസുമൊക്കെ ഉയർത്തിയിരുന്നത്. എന്നാൽ അതിലൊന്നും കഴമ്പില്ല എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്.
സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. ക്രൊയേഷ്യയെ മറികടന്നുകൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.