ലയണൽ മെസ്സി എന്ന നായകന്റെ കീഴിൽ സമീപകാലത്ത് അതിഗംഭീരമായ പ്രകടനമാണ് അർജന്റീനയുടെ ദേശീയ ടീം പുറത്തെടുക്കുന്നത്.കോപ അമേരിക്ക കിരീടവും ഫൈനലിസിമയും നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. അവസാനമായി കളിച്ച 35 മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ പോലും അർജന്റീന തോൽവി അറിഞ്ഞിട്ടുമില്ല.
ഇതൊക്കെയാണ് ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ സാധ്യതകൾ ഏറെ വർദ്ധിപ്പിക്കുന്നത്.അർജന്റൈൻ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയരുവാനും ഇത് കാരണമായി. മാത്രമല്ല അർജന്റീനയുടെ എല്ലാ താരങ്ങളും വളരെയധികം പരസ്പര ധാരണയോട് കൂടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കുമെന്ന് ലയണൽ മെസ്സി ഉറപ്പിച്ച് പറഞ്ഞിരുന്നു.എന്നാൽ ഇതിനോട് അർജന്റൈൻ താരമായ ലിസാൻഡ്രോ മാർട്ടിനസ് പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തെ അങ്ങനെ ഞങ്ങൾ വിടില്ല എന്നാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്.
‘ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇതെന്ന് ഞാൻ വിശ്വസിക്കില്ല. അദ്ദേഹം Crazy യാണ്.അദ്ദേഹത്തെ അർജന്റൈൻ ടീം വിടാൻ ഞങ്ങൾ ഒരിക്കലും സമ്മതിക്കില്ല. ലയണൽ മെസ്സിക്ക് വേണ്ടി യുദ്ധത്തിന് പോകാൻ വരെ ഞങ്ങൾ തയ്യാറാണ് ‘ ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.
Lisandro Martínez on Lionel Messi and the 2022 World Cup: "We are going to go to war for him." Via ESPN. 🇦🇷 pic.twitter.com/AMILkXg1cw
— Roy Nemer (@RoyNemer) October 28, 2022
പ്രീമിയർ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അത്യുജ്ജല പ്രകടനമാണ് ഈയിടെ ലിസാൻഡ്രോ നടത്തുന്നത്.അത് അർജന്റീനയുടെ ദേശീയ ടീമിനും ഗുണകരമായിരിക്കും.വരുന്ന ഖത്തർ വേൾഡ് കപ്പിൽ താരത്തെ സ്കലോനി ഫലപ്രദമായി ഉപയോഗിച്ചേക്കും.