മെസ്സിയുമായി ചർച്ചകൾ നടത്തിയോ? സത്യം വെളിപ്പെടുത്തി ബാഴ്സ ഡയറക്ടർ

ദിവസങ്ങൾക്ക് മുന്നേയായിരുന്നു ലയണൽ മെസ്സി ബാഴ്സലോണ നഗരത്തിൽ എത്തിയിരുന്നത്.പാരീസിൽ നിന്നും വളരെ രഹസ്യമായി കൊണ്ടായിരുന്നു മെസ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്.മാധ്യമങ്ങളെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.എന്നിരുന്നാലും മെസ്സി എത്തിയ വിവരം ജെറാർഡ് റൊമേറോ ഉൾപ്പെടെയുള്ളവർ കണ്ടെത്തുകയും ചെയ്തിരുന്നു.

മെസ്സി ബാഴ്സലോണ ക്ലബ്ബിലേക്ക് തിരിച്ചെത്തും എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയാണ് മെസ്സിയുടെ ബാഴ്സലോണ സന്ദർശനം.അതുകൊണ്ടുതന്നെ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ചർച്ച ചെയ്യാൻ വേണ്ടിയാണ് മെസ്സി ബാഴ്സയിലേക്ക് എത്തിയതെന്ന് പലരും റിപ്പോർട്ട് ചെയ്തിരുന്നു.മെസ്സിയുടെ അസിസ്റ്റന്റ് ആയ പെപേ കോസ്റ്റയും താരത്തിന്റെ കുടുംബവുമൊക്കെ മെസ്സിക്കൊപ്പം ഉണ്ടായിരുന്നു.

മാത്രമല്ല മെസ്സി ഒരു റസ്റ്റോറന്റിൽ വെച്ച് ബാഴ്സ താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ബുസ്ക്കെറ്റ്സ്,ജോർദി ആൽബ എന്നിവർക്കൊപ്പമായിരുന്നു മെസ്സി സമയം ചിലവഴിച്ചിരുന്നത്.ലയണൽ മെസ്സി ബാഴ്സ ക്ലബ്ബ് അധികൃതരുമായി ചർച്ച നടത്തിയോ എന്നുള്ളത് അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.എന്നാൽ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല എന്നുള്ള കാര്യം എഫ്സി ബാഴ്സലോണയുടെ ഡയറക്ടറായ മാത്യൂ അലെമനി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.DAZN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ ലയണൽ മെസ്സിയുമായി യാതൊരുവിധ രൂപത്തിലുമുള്ള കോൺടാക്ട് നടത്തിയിട്ടില്ല.തീർച്ചയായും ബാഴ്സലോണ നഗരത്തിലേക്ക് വരുന്നതിനെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു.ഇവിടെ കുറച്ചുദിവസം ചിലവഴിച്ചത് വളരെ സാധാരണമായ ഒരു കാര്യം മാത്രമാണ്.പക്ഷേ ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല ‘ഇതാണ് ബാഴ്സയുടെ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ എഫ്സി ബാഴ്സലോണയുമായി നേരിട്ട് കോൺടാക്ടുകൾ ഒന്നും നടന്നിട്ടില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.പക്ഷേ ബാഴ്സ തങ്ങളുടെ പ്രതിസന്ധികൾ എല്ലാം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ്.ലാലിഗയിൽ നിന്നും അപ്പ്രൂവൽ ലഭിച്ചാൽ മാത്രമായിരിക്കും ബാഴ്സ മെസ്സിയുടെ ക്യാമ്പിനെ കോൺടാക്ട് ചെയ്യുക.സാമ്പത്തിക നിയന്ത്രണങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബാഴ്സയുള്ളത്.

Rate this post
Lionel Messi